ടോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളായ യുവ നായകന്‍ ശര്‍വാനന്ദ് തന്റെ ബാച്ചിലര്‍ഹുഡ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഐടി പ്രൊഫഷണല്‍ ആയ രക്ഷിതയാണ് വധു.
ഇന്ന്, ശര്‍വാനന്ദിന്റെയും രക്ഷിതയുടെയും വിവാഹ നിശ്ചയം ഹൈദരാബാദില്‍ ഗംഭീരമായി നടന്നു, ദമ്പതികള്‍ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മോതിരം മാറ്റി. വിവാഹ തീയതി ഉടന്‍ പ്രഖ്യാപിക്കും.
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബം, നാഗാര്‍ജുനയുടെ കുടുംബം, രാം ചരണ്‍, ഉപാസന, അഖില്‍, നാനി, റാണ ദഗ്ഗുബതി, സിദ്ധാര്‍ത്ഥ്, അദിതി റാവു ഹൈദരി, നിതിന്‍, ശ്രീകാന്ത്, മൈത്രി മൂവി മേക്കേഴ്സ് നവീന്‍, രവി, സിത്താര നാഗ വംശി, നിര്‍മ്മാതാവ് ചൈനബാബു, സംവിധായകന്‍ കൃഷ്, സുധീര്‍ വര്‍മ്മ, ചന്ദു മൊണ്ടേട്ടി, വെങ്കി അറ്റ്ലൂരി, അഭിഷേക് അഗര്‍വാള്‍, സുപ്രിയ, സ്വപ്ന ദത്ത്, ഏഷ്യന്‍ സുനില്‍, സുധാകര്‍ ചെറുകുരി, ദേവ കട്ട, വൈര എന്റര്‍ടെയ്ന്‍മെന്റ്സ്, യുവി ക്രിയേഷന്‍സ് വംശി, വിക്രം തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.