പ്രേമത്തിലെ ഗിരിരാജന്‍ കോഴിയില്‍ നിന്ന് വരത്തനിലെ ജോസി എന്ന വില്ലനിലേക്കുള്ള മാറ്റം ഷറഫുദ്ദീന് എന്ന അഭിനേതാവിന്റെ വളര്‍ച്ച കൂടിയാണ് അടയാളപ്പെടുത്തുന്നത്. ബിഗ് ബിയുടെ അമല്‍ നീരദിന്റെ സിനിമകളില്‍ അഭിനയിക്കാനായി അദ്ദേഹത്തെ ഫോളോ ചെയ്യാറുണ്ടായിരുന്നുവെന്ന് ഷറഫുദ്ദിന് പറയുന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം ലഭിക്കുകയെന്നത് ഭാഗ്യമാണെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ ഷറഫുദ്ദീന് പറഞ്ഞു.'ബിഗ് ബിയുടെ സമയം മുതല്‍ തന്നെ അമല്‍ നീരദിനെ ഫോളോ ചെയ്യുന്നതാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം കിട്ടുക എന്നു പറഞ്ഞാല്‍ അതൊരു ഭാഗ്യമാണ്.
അദ്ദേഹത്തിന്റെ സെറ്റിലുള്ള എല്ലാവരും ടെക്നിക്കലിയും അല്ലാതെയും ഏറ്റവുമധികം കഴിവുള്ളവരായിരിക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അതിന്റെ ടെന്‍ഷനും എനിക്കുണ്ടായിരുന്നു. പക്ഷേ ആദ്യ ദിവസം മുതല്‍ ആര്‍ട്ടിസ്റ്റുകളെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ആ കഥാപാത്രങ്ങളെ രൂപപ്പെടുത്തി എടുത്തതും. സിനിമയെക്കുറിച്ച് ഒരുപാടു സംസാരിക്കുമായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ അമല്‍ നീരദിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഒരു നേട്ടമായി കണക്കാക്കുന്നു.' വരത്തനിലെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ്. കോമഡിയുമായി ഒരു ബന്ധവുമില്ല ഈ കഥാപാത്രത്തിന്. ഒരു അമല്‍ നീരദ് സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രം ചെയ്യാനായത് സന്തോഷം ഇരട്ടിയാക്കുന്നു. ഞാനൊക്കെ കാത്തിരുന്ന അവസരമാണ് ഇത്. ഷറഫുദ്ദീന് പറയുന്നു.
അതേസമയം ഫഹദ് പ്രധാനവേഷത്തിലെത്തിയ വരത്തന് തിയേറ്ററുകളില്‍ വിജയമായി മുന്നേറി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാണിതെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരത്തനില്‍ എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രിയയായി ഐശ്വര്യയും എത്തുന്നു. ഷറഫുദ്ദീന്, അര്ജ്ജുന് അശോകന്, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അമല്‍ നീരദാണ് സംവിധാനം. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്ഷന് എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.