Latest News

മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടന്‍; വില്യംസ് മരിച്ചപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല; കുറേ തവണ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്; ഒരു തവണ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ടപ്പോള്‍ മുഖം തരാതെ ഓടി;  തുറന്നുപറഞ്ഞ് നടി ശാന്തി വില്യംസ്

Malayalilife
 മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടന്‍; വില്യംസ് മരിച്ചപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല; കുറേ തവണ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്; ഒരു തവണ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ടപ്പോള്‍ മുഖം തരാതെ ഓടി;  തുറന്നുപറഞ്ഞ് നടി ശാന്തി വില്യംസ്

ലയാളത്തിന്റെ സ്വന്തം സൂപ്പര്‍ താരം മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിര്‍മാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസിന്റെ ഭാര്യയാണ് ശാന്തി വില്യംസ്. പളുങ്ക്, രാക്കിളിപ്പാട്ട്, യെസ് യുവര്‍ ഹോണര്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശാന്തി സീരിയലുകളിലൂടെയും കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെവച്ച് വില്യംസ് സിനിമ ചെയ്തിട്ടുണ്ട്. സ്ഫടികം, ഇന്‍സ്പക്ടര്‍ ബല്‍റാം, ഹലോ മദ്രാസ് ഗേള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെപ്പറ്റി ശാന്തി വില്യംസ് പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന് നന്ദിയില്ലെന്നും ഭര്‍ത്താവ് മരിച്ചപ്പോള്‍ പോലും വന്നില്ലെന്നുമൊക്കെയാണ് നടി പറയുന്നത്. കൂടാതെ മോഹന്‍ലാലിന് ഒത്തിരി ഭക്ഷണം ഉണ്ടാക്കിക്കൊടുത്തതാണെന്നും വിമാനത്താവളത്തില്‍ വച്ച് കണ്ടപ്പോള്‍ മുഖം തരാതെ പോയെന്നുമൊക്കെ അവര്‍ പറയുന്നു.

'തെറ്റായി ധരിക്കരുത്. വില്യംസ് മികച്ചൊരു ക്യാമറമാനാണ്. എക്സ്ട്രാ ഓര്‍ഡിനറി ക്യാമറാമാന്‍. ഇന്നത്തെ കാലത്ത് കയറ് കെട്ടി മുകളിലൊന്നും ആരും കയറില്ല. കാരണം, ക്രെയിന്‍ വന്നു. എന്നാല്‍ അന്ന് ക്രെയിന്‍ ഇല്ലായിരുന്നു. ഇതൊക്കെ വില്യം ചെയ്തായിരുന്നു. പ്രൊഫഷനലിസ്റ്റ്... വില്യംസിന് ദേഷ്യമൊക്കെ വരാറുണ്ട്.

മോഹന്‍ലാലിന്റെ ഹലോ മദ്രാസ് ഗേള്‍ എന്നത് ഞങ്ങളുടെ പടമായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ശേഷമുള്ളത്. വില്ലനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ വീട്ടില്‍ വന്നാല്‍ അമ്മയുടെ അടുത്ത് നേരെ അടുക്കളയില്‍ പോകും. മീന്‍ കറിയുണ്ടോയെന്ന് ചോദിക്കും. ഉണ്ടല്ലോ എന്ന് പറഞ്ഞാല്‍ ചെമ്മീനാണോയെന്ന് ചോദിക്കും. ഉടനെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും.

എന്റെ വീടിനടുത്ത് ഒരു മലയാളം സിനിമ ഷൂട്ടിംഗ് നടന്ന സമയത്ത് ഈ മനുഷ്യന്‍ കാരിയര്‍ കൊണ്ടുവന്ന്, ഭക്ഷണം കൊണ്ടുപോകും. എന്നാല്‍ എന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ മോഹന്‍ലാല്‍ വന്നില്ല. എനിക്കിവരെ ഇഷ്ടമല്ല. തെറ്റിദ്ധരിക്കരുത്. ലാലിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എനിക്കിഷ്ടമല്ല. വില്യംസ് മോഹന്‍ലാലിനെ വച്ച് നാല് സിനിമ ചെയ്തു. ലാല്‍ എന്നു പറയുന്ന മനുഷ്യനാണ്. ഇവര്‍ക്കൊപ്പം ജോലി ചെയ്തു. ലാലിന് പൈസ കൊടുക്കാന്‍ വേണ്ടി പൂര്‍ണഗര്‍ഭിണിയിയായ സമയത്ത് എന്റെ സ്വര്‍ണം പണയം വച്ച് 60,000 രൂപ കൊടുത്തിട്ടുണ്ട്. ഈ അവസ്ഥയില്‍ എന്തിനാ ചേച്ചി നടന്നതെന്ന് ചോദിച്ച മനുഷ്യന്‍ വിമാനത്താവളത്തില്‍ എന്നെ കണ്ടപ്പോള്‍ മുഖം തരാതെ ഓടി. ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല. തെറ്റായി കരുതല്ലേ,'- ശാന്തി വില്യംസ് പറഞ്ഞു.
 

shanthi williams about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക