Latest News

നമ്മുടെ ജീവന്‍ രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാരടങ്ങുന്ന അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍; കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്: ഷെയ്ന്‍ നിഗമിന്റെ കുറിപ്പ്

Malayalilife
 നമ്മുടെ ജീവന്‍ രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാരടങ്ങുന്ന അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍; കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്: ഷെയ്ന്‍ നിഗമിന്റെ കുറിപ്പ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം. നന്ദനയുടെ കൊലപാതകിക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കണമെന്ന് ഷെയ്ന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

'നമ്മുടെ ജീവന്‍ രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഡോക്ടര്‍ വന്ദനക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്റെ വേദനയില്‍ ഞാനും എന്റെ കുടുംബവും പങ്ക് ചേരുന്നു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്'.- ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സര്‍ജന്‍ വന്ദന ദാസാണ് (23) വൈദ്യ പരിശോധനയ്ക്കെത്തിച്ച അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വന്ദനയുടെ മരണം.

പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിയത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

shane nigam facebook post abiut dr vandana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES