ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് സഹായ ഹസ്തവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാനും സംഘവും. കൊച്ചി ഇൻഫോ പാർക്ക് എക്‌സ് പ്രസ് ഹൈവെയിലുള്ള ചില്ലാക്‌സിൽ നിന്നാണ് ഇവർ ഭക്ഷണ സാധനങ്ങളും മറ്റു അവശ്യ വസ്തുക്കളും എത്തിച്ചിരുന്നത്. വെള്ളം ഇറങ്ങിയപ്പോഴും ഷാൻ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് മുന്നറിയിപ്പ് നല്കതാണ് സോഷ്യൽ മീഡിയയുടെ കൈയടി വാങ്ങുന്നത്.
നമ്മൾ കരുതിയിരിക്കണം, വെള്ളം ഇറങ്ങിയതോടെ മാരക വിഷമുള്ള മതം, രാഷ്ട്രീയം തുടങ്ങിയ ഇഴജന്തുക്കൾ ഇറങ്ങിത്തുടങ്ങിയെന്നാണ് ഷാൻ പറയുന്നത്. ഫേസ്‌ബുക്ക് വഴിയായിരുന്നു ഷാനിന്റെ പ്രതികരണം.ഷാനിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഷാൻ പറയുന്നത് ശരിയാണെന്ന് നിരവധിയാളുകൾ കമന്റ് ചെയ്തു.