സംഗീതനിശയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ വിശദീകരണവുമായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഇത് സാധൂകരിക്കുന്നത് എന്നവകാശപ്പെടുന്ന തെളിവുകളും ഷാന്‍ വാര്‍ത്തക്കുറിപ്പിലൂടെ പുറത്ത് വിട്ടു.നിജുരാജ് സംഗീത നിശയില്‍ പങ്കാളിയാകാമെന്നും 25 ലക്ഷം രൂപ നിക്ഷേപിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആകെ നല്‍കിയത് അഞ്ച് ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ ഭാര്യയെ ഭീഷണിപ്പെടുത്തി ഈ പണം അയാള്‍ തിരികെ വാങ്ങിയെന്ന് ഷാന്‍ റഹ്മാന്‍ പറഞ്ഞു.
വിഷയത്തില്‍ ഡിജിറ്റല്‍ തെളിവുകളടക്കമാണ് ഷാന്‍ പുറത്തുവിട്ടത്.
കൊച്ചിയില്‍ നടത്തിയ സംഗീത നിശയ്ക്ക് നഷ്ടം ഉണ്ടായി. ആ നഷ്ടം സംഗീത നിശയില്‍ പങ്കാളിയായ നിജുവിനും ഉണ്ടായെന്ന് വ്യക്തമാക്കുന്ന രേഖകളും ഷാന്‍ റഹ്മാന്‍ പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഷാന്‍ റഹ്മാനും ഭാര്യയും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടന്ന സംഗീത പരിപാടിയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജ് പരാതി നല്‍കിയത്.
തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഷാന്‍ റഹ്മാനും ഭാര്യ സൈറ ഷാനും നേരത്തേ നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.....