Latest News

കേസ് അട്ടിമറിക്കാനും ഒത്തുതീര്‍പ്പിനുമായി മെനഞ്ഞ തന്ത്രമാണ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍; നിജു രാജ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; സാമ്പത്തിക തട്ടിപ്പ് കേസില്‍ മറുപടിയുമായി ഷാന്‍ റഹ്‌മാന്‍

Malayalilife
കേസ് അട്ടിമറിക്കാനും ഒത്തുതീര്‍പ്പിനുമായി മെനഞ്ഞ തന്ത്രമാണ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍; നിജു രാജ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; സാമ്പത്തിക തട്ടിപ്പ് കേസില്‍ മറുപടിയുമായി ഷാന്‍ റഹ്‌മാന്‍

സംഗീതനിശയുടെ മറവില്‍ 38 ലക്ഷം തട്ടിയെന്ന കേസില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. സംഗീത പരിപാടിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജ് നല്‍കിയ പരാതിയില്‍ ഷാന്‍ റഹ്‌മാനിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു.

തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍  അടിസ്ഥാനരഹിതവും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ളതാണെന്നും ഷാനും ഭാര്യ സൈറ ഷാനും പ്രസ്താവനയില്‍ പറഞ്ഞു.

നിജു രാജ് എബ്രഹാം ജനങ്ങളേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. കേസ് അട്ടിമറിക്കാനും ഒത്തുതീര്‍പ്പിനുമായി മെനഞ്ഞ തന്ത്രമാണ് ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍. എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്നും പ്രസ്താവനയില്‍ ഷാന്‍ റഹ്‌മാന്‍ പറഞ്ഞു. 

സംഗീത നിശ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിജു തന്നെ വഞ്ചിച്ചെന്നും ഷാന്‍ റഹ്‌മാന്‍ പറയുന്നു. നിയമപരമായി പരാതിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും ഷാന്‍ പങ്കുവച്ചിട്ടുണ്ട്. 

കുറിപ്പ് ഇങ്ങനെ: തുടക്കത്തില്‍ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടതായും അതിലൊന്ന് നിജു രാജുമായുണ്ടായ തര്‍ക്കമാണെന്നും ഷാന്‍ കുറിപ്പില്‍ പറയുന്നു.   'നിജു രാജുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു കംപ്ലൈന്റ്റ് ഫയല്‍ ചെയ്തു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. 

പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.  എങ്കിലും മിസ്റ്റര്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ളുള്ളതാണ് എന്നും വ്യക്തമാണ്.  ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്. ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു. നിയമവിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.' ഷാന്‍ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.   ',

ജനുവരി 15ന് കൊച്ചിയില്‍ നടന്ന ഉയിരേ - ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കണ്‍സേര്‍ട് പരിപാടിയുടെ സംഘാടകരായ നിജുവിന്റെ സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക നല്‍കാതെ വഞ്ചിച്ചു എന്നാണ് കേസ്. 38 ലക്ഷത്തോളം രൂപ സംഗീത നിശയുടെ നടത്തിപ്പിനത്തില്‍ തരാമെന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും പിന്നീട് കൈമലര്‍ത്തി എന്ന് നിജു പരാതിയില്‍ ആരോപിച്ചിരുന്നു.

shaan rahman denies cheating allegation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES