അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമേ തമിഴില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം ഇപ്പോള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന തന്റെ ചില മനോഹര അനുഭവ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്.തന്റെ നാല് സഹോദരങ്ങളെയും കണ്ണൂരിലെ വലിയ ഹോസ്പിറ്റലില്‍ പ്രസവിച്ച തന്റെ മമ്മി തന്നെ പ്രസവിച്ചത് ഒരു കമ്മ്യൂണിറ്റി ഹെല്‍ത് സെന്‍ററിലാണെന്നും ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുകയാണ്.
ഷംന കാസിമിന്റെ വാക്കുകള്‍
'എന്‍റെ മമ്മി ബാക്കി നാല് മക്കളെയും കണ്ണൂരിലുള്ള വലിയ ഹോസ്പിറ്റലിലാണ് പ്രസവിച്ചത്. എന്നെ മാത്രം നാട്ടിലെ കമ്യൂണിറ്റി ഹെല്‍ത് റൂമില്‍. ആശുപത്രി കുറവുള്ള നാട്ടിന്‍പുറത്തൊക്കെ അന്ന് ഡെലിവറിക്കായി ഇങ്ങനെയൊരു മുറിയുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ തകര്‍ന്നു തരിപ്പണമായി. നാട്ടിലെ പട്ടിയ്ക്കും പൂച്ചയ്ക്കും അഭയമായി കിടക്കുന്ന ആ മുറിയുടെ മുന്നിലെ റോഡിലൂടെ പോകുമ്ബോള്‍ മമ്മി പറയും വല്യ നടിയായ ഷംന കാസിമിനെ പ്രസവിച്ച ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ ആണ് ആ കാണുന്നതെന്ന്'.
2004ല്‍ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം ഒടുവിലായി അഭിനയിച്ച മലയാള ചിത്രമാണ് മാര്‍ക്കോണി മത്തായിയാണ്. ചിത്രത്തില്‍ ട്രീസ എന്ന കഥാപാത്രമായാണ് താരം എത്തിയിരുന്നത്. താരത്തിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വൃതമാണ്. ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയായി എത്തുന്ന ചിത്രം തലൈവിയിവും ഷംന വേഷമിടുന്നുണ്ട്. ചിത്രത്തില്‍ ശശികലയുടെ വേഷമാണ് ഷംനയെ തേടി എത്തിയിരിക്കുന്നത്. സിനിമയെ എത്രത്തോളം ഷംന സ്‌നേഹിക്കുന്നുേവാ അത്രത്തോളം നൃത്തത്തേയും സ്‌നേഹിക്കുന്നുണ്ട്. നിരവധി ന്യത്ത പരിപാടികളില്‍ സ്ഥിര സാന്നിധ്യവുമാണ് ഷംന.