മൂന്നു പതിറ്റാണ്ടിലേറെ സിനിമയിലും സീരിയലിലും സജീവമായ താരമാണ് നടന്‍ ജോബി.ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ജോബി സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഞാനും എന്റാളും എന്ന ഷോയിലൂടെയാണ് മടങ്ങിയെത്തിയത്.തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ.എസ്.എഫ്.ഇ അര്‍ബന്‍ റീജിയണല്‍ ഓഫീസില്‍ നിന്ന് സീനിയര്‍ മാനേജരായി വിരമിച്ച നടന്‍ ഇ്‌പ്പോള്‍ നാടകത്തില്‍ സജീവാണ്. അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം തന്നെ സാമൂഹികപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന താരം അടുത്തിടെ നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പുറത്ത് നിന്ന് ഒരാള്‍ തന്നെ നോക്കി ചിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവരൊക്കെ തന്നെ അറിയുന്നുണ്ടെന്നത് വലിയ കാര്യമാണെന്നും നടന്‍ പറഞ്ഞു. തനിക്ക് ഇതുവരെ ബോഡിഷെയ്മിംഗ് അനുഭവിച്ചിട്ടില്ല, എല്ലാവര്‍ക്കും തന്നെ ഇഷ്ടമാണ്. താന്‍ കൂടുതലും നാടകം ചെയ്തിരുന്നു. ഇപ്പോഴും നാടകം കളിക്കുന്നുണ്ട്. സുഹൃത്തായ പ്രകാശിനോടൊപ്പം ജീവന്‍ മരണ പോരാട്ടമെന്ന നാടകം കളിക്കുന്നുണ്ട് എന്നാണ് ജോബി പറയുന്നത്.
മാത്രമല്ല നിക്ക് പെട്ടെന്ന് മറവിയുടെ ഒരു അസുഖം ബാധിച്ചുവെന്നും സ്വന്തം പേരുവരെ മറന്നുപോയെന്നുമാണ് നടന്‍ പറയുന്നത്. അടുത്ത് നില്‍ക്കുന്നയാളെ മറന്നുപോയെന്നും ഇതോടെ തനിക്ക് പേടിയായെന്നുമാണ് ജോബി പറയുന്നത്.തനിക്ക് പെട്ടെന്ന് മറവിയുടെ അസുഖം വന്നു. സ്വന്തം പേര് വരെ മറന്നുപോയി. അടുത്ത് നില്‍ക്കുന്നയാളെ തിരിച്ചറിയാതെയായി. ഇതോടെ തനിക്ക് പേടിയായി. അങ്ങനെയാണ് നാടകം കളിക്കണമെന്ന വാശിയുണ്ടായത്. അമ്മയ്ക്ക് അള്‍ഷിമേഴ്‌സാണ്. തനിക്കും അത് വരുമോ എന്ന് താന്‍ പേടിച്ചു. എന്നാല്‍ പിന്നീട് ആ പേടി മാറിയെന്നും നടന്‍ പറഞ്ഞു.
അങ്ങനെയാണ് നാടകം കളിക്കണമെന്ന വാശിയുണ്ടായത്.അങ്ങനെയാണ് നാടകത്തില്‍ സജീവമായതെന്നും ഇ്‌്േപ്പാള്‍ പേടി മാറിയെന്നും നടന്‍ പറയുന്നു.ഇനിയുള്ള കാലത്ത് ഓര്‍മ പോകില്ലെന്നാണ് തന്റെ വിശ്വാസമെന്നും സാങ്കേതികവിദ്യ മാറി കൊണ്ടിരിക്കുകയാണല്ലോ എന്നും ജോബി പറഞ്ഞു.
നിമയില്‍ നിന്നും സ്ഥിരവരുമാനം കിട്ടാതെ വന്നതോടെയാണ് പിഎസ്സി പരീക്ഷ എഴുതി ജൂനിയര്‍ അസിസ്റ്റന്റായി സര്‍വീസില്‍ കയറിയതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.അച്ചുവേട്ടന്റെ വീട് എന്ന ചിത്രമാണ് ജോബിയുടെ ആദ്യ സിനിമ. ആ ചിത്രത്തിലൂടെയാണ് ജോബി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് രംഗപ്രവേശം ചെയ്തതും. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ആണ് സിനിമകളിലും സീരിയലുകളിലും ജോബി ചെയ്തത്. സര്‍ക്കാര്‍ ജോലി കൂടി നോക്കേണ്ടതുകൊണ്ടുതന്നെ അഭിനയത്തില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്നു.
ജോബിക്ക് രണ്ട് മക്കളാണുള്ളത്. മൂത്തയാള്‍ സിദ്ധാര്‍ഥ്, ഇളയ ആള്‍ ശ്രേയസ്. ഇളയാള്‍ക്ക് ഓട്ടിസം ആണെന്നും നടന്‍ പങ്ക് വച്ചിരുന്നു.മൂത്തയാള്‍ ഡിഗ്രി കഴിഞ്ഞു. കെഎസ്എഫ്ഇ യില്‍ തന്നെ ബ്രാഞ്ച് മാനേജര്‍ ആയി ജോലി ചെയ്യുകയാണ്.