Latest News

പൊന്നമ്മച്ചീ ലളിതമായി പറയുന്നു മരിച്ചവരെ വിട്ടേക്കൂ; സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്‍' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ; കെപിഎസി ലളിതയ്ക്ക് ഷമ്മി തിലകന്റെ മറുപടി

Malayalilife
 പൊന്നമ്മച്ചീ  ലളിതമായി പറയുന്നു മരിച്ചവരെ വിട്ടേക്കൂ; സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്‍' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ; കെപിഎസി ലളിതയ്ക്ക് ഷമ്മി തിലകന്റെ മറുപടി

ഴിഞ്ഞ ദിവസം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ താനും തിലകനുമായി കുറേ വര്‍ഷം മിണ്ടിയിരുന്നില്ലെന്നും ഒടുവില്‍ നടി ശ്രീവിദ്യയാണ് ആ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു. ഇപ്പോഴിതാ നടിക്ക് മറുപടിയുമായി ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കെപിഎസി ലളിതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

'പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്‍' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ...? ഇല്ലെങ്കില്‍ ആ 'കോല്‍' നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും.#ജാഗ്രതൈ. പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു.' ഇതാണ് ഷമ്മിയുടെ കുറിപ്പ്.

കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്കു പോലും മിണ്ടാതെ ഒരുപാടു നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെപ്പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്. എന്റെ പുറകേ നടന്നു വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടനു രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു

ഇതു രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്നു ഞാനും പറഞ്ഞു. സ്ഫടികത്തില്‍ അഭിനയിക്കുമ്പോഴും മിണ്ടില്ലായിരുന്നു. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോടു പറയുമായിരുന്നു- ഭദ്രാ അവരോടു പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്.

shammi-thilakan-about-kpsc-lalitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES