കമ്മട്ടിപ്പാടം എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ യുവനടന്‍ ശാലു റഹിം വിവാഹിതനായി. നടാഷ മനോഹറാണ് വധു. നടാഷ ഡോക്ടറാണ്. എട്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ശാലുവും നടാഷയും തമ്മില്‍ വിവാഹിതരാകുന്നത്.
ഹിന്ദു ആചാരപ്രകാരം പൂവാര്‍ കായലിന് സമീപമുള്ള ഒരു റിസോര്‍ട്ടില്‍
'ഞങ്ങള്‍ ക്ലാസ്സ്മേറ്റ്‌സ് ആയിരുന്നു. പ്ലസ് വണ്ണില്‍ ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. പതിമൂന്ന് കൊല്ലമായി പരസ്പരം ഞങ്ങള്‍ക്ക് അറിയാം. നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഒടുവില്‍ ഒന്നിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനം എടുക്കുകയായിരുന്നു..'', ഇതായിരുന്നു മാധ്യമങ്ങളോട് ശാലു വിവാഹത്തിന് ശേഷം സംസാരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
കുര്‍ത്തയും മുണ്ടുമാണ് ശാലു വിവാഹത്തിന് ധരിച്ചത്. വധുവായി നടാഷ മനോഹര്‍ ചുവപ്പും ഓറഞ്ചും കലര്‍ന്ന പട്ടുസാരിയാണ് ധരിച്ചത്. വിവാഹത്തിന് മുമ്പ് ശാലു ഹല്‍ദിയുടെ ഫോട്ടോസ് ഒക്കെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നു. നോ റിച്ച് വെഡിങ്ങാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ എടുത്തിരുന്നത്. ശാലുവിന്റെ സിനിമയിലുള്ള ചില അടുത്ത സുഹൃത്തുക്കളും വിവാഹത്തിന് പങ്കെടുത്തു.
പീസ്, ഒറ്റയ്ക്ക് ഒരു കാമുകന്‍, കളി, മറഡോണ, ബുള്ളറ്റ് തുടങ്ങിയ മലയാള സിനിമകളില്‍ ശാലു അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ വേഷമാണ് ശാലുവിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യ കഥാപാത്രം. ജിവി പ്രകാശ് നായകനായി എത്തിയ റെബല്‍ എന്ന തമിഴ് സിനിമയിലും താരം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. സിനിമ തിയേറ്ററില്‍ വലിയ രീതിയില്‍ പരാജയപ്പെട്ടു.