മാദകറാണി ഷക്കീലയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നത് കാണാൻ ആകാംക്ഷ യോടെ കാത്തിരിക്കുകയാണ് നടിയുടെ ആരാധകർ. ചിത്രത്തിന്റെ അണിയറവിശേഷങ്ങൾ ഓരോ ദിവസം പുറത്ത് വന്നുകൊ്്ണ്ടിരിക്കുകയാണ്.ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയെ വെള്ളിത്തിരയിലെത്തിക്കുന്നത്. ഇപ്പോഴിതാ നായകനായി എത്തുന്നത് മലയാള സിനിമാ താരമായ രാജീവ് പിള്ളയാണെന്നാണ് പുറത്ത് വരുന്ന സൂചന. കന്നഡയിലെ ഹിറ്റ് മേക്കർ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ ചിത്രത്തിൽ അഭിനയിക്കുന്നതിൽ തനിക്ക് യാതൊരു നാണക്കേടുമില്ലെന്ന് രാജീവ് പിള്ള പറഞ്ഞു. സംവിധായകന് എന്നെ ഇഷ്ടമായി. ഇതൊരു ആത്മകഥയാണ്. ഷക്കീലയുടെ യഥാർത്ഥ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടെയുണ്ടായിരുന്നവർ എല്ലാം കവർന്നെടുത്ത ശേഷം അവരെ തനിച്ചാക്കുകയായിരുന്നെന്നും രാജീവ് പറഞ്ഞു.
സിനിമയുടെ ഭാഗമായി ഷക്കീലയോട് നേരിട്ട് സംസാരിക്കാൻകഴിഞ്ഞിട്ടില്ല. എന്നാൽ റിച്ച സംസാരിച്ചിരുന്നു. റിച്ച നന്നായി തയ്യാറെടുത്തു കഴിഞ്ഞു. റിച്ചയുടെയും സംവിധായകന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ചാണ് താൻ തയ്യാറെടുക്കുകയെന്നും രാജീവ് പറഞ്ഞു.
ചിത്രത്തിന്റെ ഭാഗമായി ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായി വെള്ളത്തിൽ നീന്തുന്ന ചിത്രം റിച്ച തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സെറ്റ് സാരിയണിഞ്ഞ് ഗ്ലാമറസായി നില്ക്കുന്ന നടിയുടെ ചിത്രവും വൈറലായിരിക്കുകയാണ്.
ഷക്കീല ഇപ്പോഴും ഒരു ലെജൻഡ് ആണ് എന്നും അവരുടെ ജീവിതത്തോട് പൂർണമായി നീതി പുലർത്തുന്നതായിക്കും ഈ സിനിമ എന്നും നായികാ വേഷത്തിലെത്തുന്ന റിച്ച ഛദ്ദ പറഞ്ഞു.ഷക്കീലയുടെ ലുക്ക് തന്നെയാണ് സിനിമയിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിച്ച പറഞ്ഞുഓരോ സമയം കഴിയുമ്പോഴും ഷക്കീലയുടെ ലുക്കിൽ മാറ്റം വരാറുണ്ട്. ആ ലുക്ക് അതു പോലെ പകർത്തുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ ഷക്കീലയുടെ ജീവിതകഥ എന്നിലൂടെ വെള്ളിത്തിരയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്നും റിച്ച പറയുന്നു.
സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. കർണാടകയിലെ ചെറു പട്ടണമായ തീർത്ഥഹള്ളിയിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. 2019ൽ സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീല സിനിമാ രംഗത്തെത്തിയത്. പിന്നീട് കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പ്രശസ്തയായി. ചെന്നൈയിൽ ജനിച്ചു വളർന്ന ഷക്കീല വിജയ്, വിക്രം, ഉദയനിധി സ്റ്റാലിൻ എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.