അച്ഛന്‍ ഷാജി കൈലാസിന്റെ പുതിയ ചിത്രമായ വരവില്‍ മകന്‍ റുഷിന്‍ അസിസ്റ്റന്റ് ഡയറക്ടറാകുന്നു. ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം മകന് അദ്ദേഹം ആശംസകള്‍ അറിയിച്ചിട്ടുമുണ്ട്. 'ഞങ്ങളുടെ മകന്‍ റുഷിന്‍ ഞങ്ങളുടെ പുതിയ സിനിമയായ വരവില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്തു.
നിന്റെ പാത ജ്ഞാനത്താല്‍ പ്രകാശിക്കട്ടെ, നിന്റെ ഹൃദയം ധൈര്യത്താല്‍ നിറയട്ടെ, നിന്റെ ആത്മാവ് സത്യസന്ധതയാല്‍ നയിക്കപ്പെടട്ടെ. നിന്റെ പുതിയ യാത്രയില്‍ വലിയ വിജയവും പൂര്‍ത്തീകരണവും കൈവരിക്കട്ടെ', എന്നായിരുന്നു ഷാജി കൈലാസിന്റെ വാക്കുകള്‍.
'ഞങ്ങളുടെ പുതിയ ചിത്രമായ വരവില്‍ എന്റെ മകന്‍ റുഷിന്‍ എഡിയായി ജോയിന്‍ ചെയ്തു. നിന്റെ പാത ജ്ഞാനത്താല്‍ പ്രകാശിക്കട്ടെ, നിന്റെ ഹൃദയം ധൈര്യത്താല്‍ നിറയട്ടെ, നിന്റെ ആത്മാവ് സത്യസന്ധതയാല്‍ നയിക്കപ്പെടട്ടെ. പുതിയ യാത്രയില്‍ വലിയ വിജയവും സംതൃപ്തിയും കൈവരിക്കാന്‍ കഴിയട്ടെ. ആത്മവിശ്വാസത്തോടെ നടക്കുക,' മകനെ സ്വാഗതം ചെയ്തുകൊണ്ട് ഷാജി കൈലാസ് കുറിച്ചു.
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ചിത്രമാണ് വരവ്. ഹൈറേഞ്ചില്‍ താമസിക്കുന്ന കഠിനാധ്വാനത്തിലൂടെ സമ്പത്തും പേരുമെല്ലാം ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഒരു നിര്‍ണായക ഘട്ടത്തില്‍ പോളച്ചന് വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ആ വരവില്‍ ആവട്ടെ, ചില പ്രതികാരങ്ങള്‍ തീര്‍ക്കേണ്ടതുണ്ട് താനും. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോമി ജോസഫാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.