നാഗചൈതന്യയും അനു ഇമ്മാനുവലും രമ്യ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഷൈലജ റെഡ്ഡി അല്ലുഡു എന്ന സിനിമയുടെ റിലീസ് കേരളത്തിലെ വെള്ളപ്പൊക്കെ തുടർന്ന് മാറ്റി വച്ചു.ഓഗസ്റ്റ് 31ന് ചിത്രം റിലീസ് ചെയ്യാൻ ആയിരുന്നു അണിയറ പ്രവർത്തകർ പദ്ധതി ഇട്ടിരുന്നത്. എന്നാൽ, കേരളത്തിലെ പ്രളയം പദ്ധതികളെല്ലാം അട്ടിമറിച്ചുതായി അണിയറ പ്രവർത്തകരാണ് അറിയിച്ചത്.
ചിത്രത്തിന്റെ റീ-റെക്കോർഡിങ് ജോലികൾ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ കൊച്ചിയിലെ സ്റ്റുഡിയോയിലാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ, വെള്ളപ്പൊക്കം കൊണ്ട് ഇതിന് സാധിച്ചില്ല. ഇപ്പോൾ റിലീസ് മാറ്റി വെയ്ക്കുകയാണെന്നും പുതിയ തിയതി പിന്നീട് അറിയിക്കാമെന്നും നാഗചൈതന്യ ട്വിറ്ററിലൂടെ അറിയിച്ചു.
റിലീസ് തിയതി മാറ്റി വെച്ചതിൽ മാപ്പ് പറഞ്ഞ നാഗചൈതന്യ കേരളത്തിലെ പ്രളയ ബാധിതരെ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്നും ആരാധകരോട് അഭ്യർത്ഥിച്ചു. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം സിത്താര എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ എസ്. രാധാ കൃഷ്ണനാണ്. നാഗചൈതന്യയും മാരുതിയും ഒരു ചിത്രത്തിനായി ആദ്യമായാണ് ഒന്നിക്കുന്നത്.