തെന്നിന്ത്യയിലെ ഇഷ്ടതാരജോഡികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹശേഷവും തങ്ങളുടെ ദാമ്പത്യം രസകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. ഏഴ് വര്‍ഷം നീണ്ടുനിന്ന അനശ്വര പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ താരങ്ങളുടെ രണ്ടാം വിവാഹവാര്‍ഷിക ആഘോഷചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നീണ്ട ഏഴ് വര്‍ഷത്തിന്റെ പ്രണയശേഷമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയും നടി സാമന്തയും വിവാഹിതരായത്. തമിഴില്‍ നിന്ന് തെലുങ്കിലേക്ക് ചേക്കേറിയ സാമന്ത നാഗചൈതന്യയുമായി പ്രണയത്തിലായ ശേഷം 2017 ഓക്ടോബറിലാണ് വിവാഹിതരായത്. 2017 ഓക്ടോബര്‍ ആറിന് ക്രിസ്തീയ വിവാഹ ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവുമാണ് വിവാഹചടങ്ങുകള്‍ നടന്നത്.
കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളംു മാത്രം ഉള്‍പ്പെട്ട ചടങ്ങില്‍ അടുത്ത ചില താരങ്ങളും പങ്കാളികളായിരുന്നു. പിന്നീടുള്ള താരങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങളടക്കം ഏവരും ഏറ്റെടുത്തിരുന്നു. നാഗചൈതന്യയേക്കുറിച്ച എപ്പോഴും വാചാലയാകാറുള്ള സാമന്ത തന്റെ പുഞ്ചിരിക്ക് പിന്നലുള്ള വ്യക്തി നാഗയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 2010ലാണ് യേ മായ ചേസാവ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയത്
ഈ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന വേളയിലാണ് പ്രണയത്തിലാകുന്നതും. ഓട്ടോനഗര്‍, സൂര്യ, മനം തുടങ്ങി നിരവധി ചിത്രത്തിലും താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം ഇരുവരും ഓന്നിച്ചെത്തിയ സിനിമയായിരുന്നു മജിലി. പ്രണയനിമിഷങ്ങളും വിവാഹശേഷമുള്ള ചിത്രങ്ങളും പങ്കുവച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ടെന്നും 'സ്റ്റക്ക് ഓണ്‍ യു' എന്നും പത്ത് വര്‍ഷത്തെ പ്രണയജീവിതമെന്നും രണ്ടാം വിവാഹവാര്‍ഷികമെന്നും താരം കുറിക്കുന്നു.
മജിലിയുടെ വന്‍ വിജയത്തിനു ശേഷം നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നാഗ ചൈതന്യ നായകനാകുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ നാഗ ചൈതന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരുന്നു. കരിയര്‍ ആരംഭിച്ചതു മുതല്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ശേഖറിനൊപ്പം ജോലി ചെയ്യാന്‍. ഒടുവില്‍ അത് യാഥാര്‍ഥ്യമാകുന്നു. മനോഹരമായ ഒരു പ്രണയകഥയായിരിക്കും. സെപ്റ്റംബറില്‍ ഷൂട്ട് തുടങ്ങും നാഗ ചൈതന്യ ട്വീറ്ററിലൂടെ പങ്കുവെച്ചിരുന്നു.