Latest News

ജനലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ഷാരൂഖ് ഖാന്റെ മകളെ ആരാധകര്‍ക്ക് ഇഷ്ടമല്ലേ..?; ഇങ്ങനെ ചെയ്യരുതെന്ന് കണ്ണീരോടെ പറഞ്ഞ് താരം

Malayalilife
 ജനലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ഷാരൂഖ് ഖാന്റെ മകളെ ആരാധകര്‍ക്ക് ഇഷ്ടമല്ലേ..?; ഇങ്ങനെ ചെയ്യരുതെന്ന് കണ്ണീരോടെ പറഞ്ഞ് താരം

ബോളിവുഡ് സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്. എങ്കിലും ആരാധകര്‍ക്ക് താരത്തിന്റെ മകള്‍ സുഹാന ഖാനെ അത്ര ഇഷ്ടമല്ല. ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കയാണ് താരം. തന്റെ മകളോട് ഇങ്ങനൈാന്നും ചെയ്യരുതെന്നാണ് ആരാധകരോട് ഷാരൂഖിന് അഭ്യര്‍ഥിക്കാനുള്ളത്. അതൊടൊപ്പം തന്നെ പ്രണയിക്കുമ്പോള്‍ ചില രീതിയിലുള്ള ആള്‍ക്കാതെ പ്രണയിക്കരുതെന്ന് താന്‍ മകള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.

ഷാരൂഖിന്റെയും ഗൗരിഖാന്റെയും മകളാണ് സുഹാന ഖാന്‍. പിതാവിന്റ പാത പിന്തുടര്‍ന്ന് സിനിമയിലെത്താന്‍ ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ അഭിനയം പഠിക്കുകയാണ് സുഹാന ഖാന്‍. സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകര്‍ സുഹാനയ്ക്കുണ്ടെങ്കിലും പലര്‍ക്കും സുഹാനയെ അത്രയ്ക്ക് ഇഷ്ടമല്ല. അല്‍പം ഇരുണ്ട നിറമാണ് സുഹാനയ്ക്ക്. ഗ്ലാമറായിട്ടാണ് വസ്ത്രവും ധരിക്കാറ്. ഇതിന്റെ പേരിലാണ് നിരന്തരം സുഹാന വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

സുഹാന കറുത്തിരുണ്ടവളാണെന്നും ശരീര പ്രദര്‍ശനം നടത്തുന്നവളാണെന്നുമുളള അപഹാസങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് കിങ് ഖാന്‍. എന്റെ മകള്‍ ഇരുണ്ട നിറമുളളവളാണ്. പക്ഷേ അവളാണ് ഞാന്‍ കണ്ടതില്‍ വച്ച് ലോകത്തിലെ ഏറ്റവും സുന്ദരി. അങ്ങനെയല്ലെന്ന് ആര്‍ക്കും എന്നോട് പറയാന്‍ സാധിക്കില്ലെന്നാണ് ഷാരൂഖ് പറയുന്നത്. പുറംമോടിയില്‍ അല്ല സൗന്ദര്യമെന്നും താരം പറയുന്നു. നേരത്തെ സുഹാനയുടെ ബിക്കിനി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ രൂക്ഷമായ ഭാഷയിലായിരുന്നു അന്ന് ഷാരൂഖ് മറുപടി നല്‍കിയത്. അവര്‍ സിനിമാ താരങ്ങളല്ല. അവര്‍ സിനിമാ താരങ്ങളുടെ മക്കളായി പോയി എന്ന കാരണത്താല്‍ അവരെ ശിക്ഷിക്കരുതെന്നാണ് അന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഷാരൂഖ് ഖാന്റെ റൊമാന്റിക് കഥാപാത്രങ്ങളോട് ഇപ്പോഴത്തെ കൗമാരങ്ങള്‍ക്കും വളരെയധികം പ്രണയമാണ്. എന്നാല്‍ താന്‍ അഭിനയിച്ചിട്ടുള്ള റൊമാന്റിക് കഥാപാത്രങ്ങളെ ഒരിക്കലും വിശ്വസിക്കരുതെന്നാണ് മകള്‍ സുഹാന ഖാന് ഷാരൂഖ് നല്‍കിയിരിക്കുന്ന ഉപദേശം. തന്റെ കഥാപാത്രങ്ങളായ രാഹുല്‍, രാജ് എന്നിവരെ പോലെ പെരുമാറുന്ന പുരുഷന്മാരെ അടുപ്പിക്കരുതെന്നാണ് ഷാരൂഖ് പറഞ്ഞിരിക്കുന്നത്.

രാഹുലിനെ പോലെ എപ്പോഴും പുറകെ നടക്കുന്ന വ്യക്തിയെ സൂക്ഷിക്കണം. അതുപോലെ ഏതെങ്കിലും പാര്‍ട്ടികളില്‍ കാണുമ്പോള്‍ തന്നോടൊപ്പം കൂടുതല്‍ അടുത്തു നില്‍ക്കൂവെന്ന് പറഞ്ഞ് സമീപിച്ചാല്‍ അവന് നല്ല തല്ല് കൊടുക്കാനും ഷാരൂഖ് പറയുന്നു. രാഹുല്‍, രാജ് എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ മാത്രമാണ്. യഥാര്‍ഥ ജീവിതത്തില്‍ ഇവരെ പകര്‍ത്തുന്നത് ശരിയല്ലെന്നാണ് താരം ഉപദേശിക്കുന്നത്.

Read more topics: # shahrukh khan,# about his daughter,# suhana khan
shahrukh khan about his daughter suhana khan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക