എകെ സാജന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രണയ ചിത്രമാണ് നീയും ഞാനും. ഷറഫുദ്ദീന്‍,അനു സിത്താര,സിജു വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയത്. സാജന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എകെ സാജന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകന്‍ സാജനുമായി ഒരു പാട് സംസാരിച്ച ശേഷം അദ്ദേഹം തന്ന നിര്‍ദേശം അനുസരിച്ചാണ് ഈ സിനിമയില്‍ എത്തിയത് എന്ന് ഷഹീന്‍ മലയാളി ലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. മമ്മുക്കയെ അറിയുന്നത് മൂന്ന് സിനിമയില്‍ കൂടെ അഭിനയിച്ചത് കൊണ്ട് മാത്രമല്ല സിനിമ
യെകുറിച്ച് ഇത്രയും അറിവുള്ള വ്യക്തികള്‍ കുറവായിരിക്കും.പുതിയ ചിത്രം പേരമ്പ് കണ്ടപ്പോള്‍ അദ്ദേഹത്തിനു മെസേജ് അയച്ചു തിരിച്ചു നല്‍കിയ മറുപടി കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഷാഹീന്‍ മലയാളി ലൈഫിനോട് പറഞ്ഞു.
വാപ്പ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തെക്കെയെന്ന് ചോദ്യത്തിനു ഒരു ചെറിയ പുഞ്ചിരിയോടു കൂടിയാണ് ഷാഹീന്‍ സംസാരിച്ചത് .പല കാര്യങ്ങളും അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നാണ് എനിക്ക് പറഞ്ഞു തരുന്നത്. ഈ അടുത്ത് തനിക്ക് പറഞ്ഞു തന്ന ഒരു അനുഭവവും ഷാഹീന്‍ പറഞ്ഞു.നടന്‍ സിദ്ധിഖിന്റെ മകന്‍ ആണെന്ന് അറിയുമ്പോള്‍ എല്ലാവരും പറയാല്‍ ഉണ്ട് വാപ്പയെ പോലെ തന്നെയാണ് മകന്‍ എന്നും. അല്ലാതെ ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. പലരും കളിയാക്കാര്‍ ഉണ്ട് ഈ കാര്യങ്ങള്‍ വെച്ച് എന്നുംഷാഹീന്‍ മലയാളിലൈഫിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.