Latest News

ഐപിഎല്‍ കാണാനെത്തിയ ഷാരൂഖ് ഖാന് സൂര്യാഘാതം; നിര്‍ജ്ജലികരണം മൂലം ഉണ്ടായ അസ്വസ്ഥതയില്‍ ചികിത്സ തേടി താരം

Malayalilife
topbanner
ഐപിഎല്‍ കാണാനെത്തിയ ഷാരൂഖ് ഖാന് സൂര്യാഘാതം; നിര്‍ജ്ജലികരണം മൂലം ഉണ്ടായ അസ്വസ്ഥതയില്‍ ചികിത്സ തേടി താരം

സൂര്യാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഐ.പി.എല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാന്‍ അഹമ്മദാബാദിലെത്തിയതായിരുന്നു താരം.മത്സരത്തിനിടെ സൂര്യാഘാതത്തെ തുടര്‍ന്ന് ഷാരൂഖ് അസുഖബാധിതനായെന്നാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദില്‍ 45 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനിലയില്‍ നടന് നിര്‍ജ്ജലീകരണം അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും അദ്ദേഹം മെഡിക്കല്‍ നിരീക്ഷണത്തിലാണ്. ആശുപത്രിക്ക് ചുറ്റും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സുഹൃത്തും നടിയുമായ ജൂഹി ചൗള ആശുപത്രിയില്‍ എത്തി ഷാരൂഖിനെ സന്ദര്‍ശിച്ചു
 

Read more topics: # ഷാരൂഖ്
shah rukh khan admitted

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES