മലയാളത്തില്‍ ഒരുകാലത്തെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു ടി ടി ഉഷ. 90 കളില്‍ സിനിമയില്‍ നായികയായിട്ടും സഹനടിയായിട്ടും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയില്‍ ഇവര്‍ അഭിനയിച്ച ഒരു സീനിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും ഇവര്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയടക്കം ശക്തമായി പ്രതികരിച്ച നടിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറഞ്ഞത്. സത്യം പറയുന്നവര്‍ എല്ലാം എപ്പോഴും പുറത്തായിരിക്കും എന്നും സംവിധായകനായ എന്‍ ശങ്കരന്‍ നായരുടെ അഗ്‌നി നിലാവ് എന്ന സിനിമയില്‍ താന്‍ ഒരു സീന്‍ ചെയ്തതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായി എന്നും എന്നാല്‍ ആ ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാള്‍ മാത്രമായിരുന്നു താനെന്നും സിനിമ തുടങ്ങുന്നത് തന്നെ മുഖംമൂടി ധരിച്ച മൂന്നാളുകള്‍ ഓടിക്കുന്നതായിട്ടാണ് എന്നുമാണ് നടി പറയുന്നത്.
ആ മുഖംമൂടി ധരിച്ച ആളുകള്‍ മാമുക്കോയ, ജഗതി ശ്രീകുമാര്‍, ജഗദീഷ് എന്നിവരായിരുന്നു. പക്ഷേ ചീത്ത പേരുണ്ടായത് തനിക്ക് മാത്രമായിരുന്നു എന്നാണ് നടി പറയുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം ആ സീന്‍ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ സീന്‍ കാരണം അന്ന് തനിക്ക് ഒരുപാട് ചീത്ത പേരുണ്ടായി എന്നും എന്നാല്‍ തന്റെ കൂടെ അഭിനയിച്ചവര്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നുമാണ് താരം പറയുന്നത്
താന്‍ മാത്രമല്ല മലയാള സിനിമയുടെ തല തൊട്ടപ്പന്മാര്‍ എന്ന് പറയപ്പെടുന്ന നടന്മാരും ഇത്തരം ചിത്രങ്ങളിലൂടെ അഭിനയിച്ചു വന്നവരാണെന്ന് ടി.ടി ഉഷ പറഞ്ഞു. ഇന്ന് തിളങ്ങി നില്‍ക്കുന്ന എല്ലാ നടിമാരും താന്‍ അഭിനയിച്ച പോലത്തെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളവരാണെന്നും അഭിമുഖത്തില്‍ താരം തുറന്നടിച്ചു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ:
അഗ്‌നിനിലാവ് എന്നുപറഞ്ഞ സിനിമയിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫസ്റ്റ് സീനില്‍ തന്നെ ഒരു സ്ത്രീ ഓടുന്നതാണ്, അതായത് ഞാന്‍. അവരുടെ പിന്നാലെ മുഖംമൂടിയിട്ട ആള്‍ക്കാര്‍ ഓടുകയാണ്. എന്നെ പിടിച്ചു നിര്‍ത്തുമ്പോള്‍ ഉപദ്രവിക്കരുത് എന്ന് ഞാന്‍ പറയുന്നു. അപ്പോള്‍ അവര്‍ മുഖംമൂടി ഊരുന്നു. സിനിമയ്ക്കുള്ളിലെ ഒരു ഷൂട്ട് ആയിരുന്നു അത്. മാമുക്കോയ, ജഗതി, ജഗദീഷ് എന്നിവരാണ് മുഖംമൂടി ഊരുന്നത്. ഒരു ബ്രായുടെ പരസ്യം ആയിട്ടാണ് അത് ഷൂട്ട് ചെയ്തത്. ആ വീഡിയോ പൊക്കിപ്പിടിച്ചുകൊണ്ട് ഇതാണ് അവള്‍ എന്നു പറഞ്ഞ് പരിഹസിക്കുന്നവര്‍ ഉണ്ട്. സിനിമയില്‍ പരസ്യം എടുക്കുന്നതായി കാണിച്ച ഇന്നസെന്റിനോ, കൂടെ അഭിനയിച്ച നടന്മാര്‍ക്കോ ഇല്ലാത്ത ഒരു മാനക്കേട് എനിക്ക് എന്തിനാണ് ?
പഴയ കാലഘട്ടത്തില്‍ ഞാന്‍ അഭിനയിച്ച പോലത്തെ പടത്തില്‍ അഭിനയിക്കാത്ത സ്ത്രീകള്‍ ആരാണുള്ളത്. ഇന്നിവിടെ വിളങ്ങി തിളങ്ങി നില്‍ക്കുന്ന സകല നടിമാരും ഞാന്‍ അഭിനയിച്ചതിനേക്കാള്‍ കൂടുതല്‍ അഭിനയിച്ചവരാണ്. അവര്‍ക്കില്ലാത്ത പ്രശ്‌നം എനിക്കെന്തിനാണ്. അതാണ് ഒതുക്കപ്പെടല്‍. പലതും വെട്ടി തുറന്നു പറയുന്നതിനാല്‍ എന്നെ പലരും ഒതുക്കി. ബിരിയാണി സിനിമ ആഘോഷിച്ചവരാണ് മലയാളികള്‍. അതിലെ നായിക റെഡ്കാര്‍പ്പറ്റില്‍ പോയി അവാര്‍ഡ് വാങ്ങിച്ചപ്പോള്‍ ഇട്ട ഡ്രസ്സിനേക്കാള്‍ കൂടുതല്‍ ഇട്ടാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്.
അന്ന് നമ്മുടെ സിനിമ അങ്ങനെയായിരുന്നു. 87-ലാണ് ഞാന്‍ സിനിമ തുടങ്ങുന്നത്. അന്നത്തെ സിനിമയിലെ റൊമാന്റിക് സീനുകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ എന്തേലും അഭിപ്രായം പറഞ്ഞാല്‍ പഴയ പടവും വലിച്ചോണ്ട് വരും. എന്റെ ഫോണിനകത്ത് ഇന്നത്തെ സിനിമയിലെ തല തൊട്ടപ്പന്മാര്‍ എന്ന് പറയുന്ന സകലരുടെയും വീഡിയോ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഞാന്‍ മരിക്കുന്ന അന്ന് മുഴുവനും റിലീസ് ചെയ്യും. കാരണം ഇവര്‍ തന്നെയാണ് എന്നെ വിരല്‍ ചൂണ്ടുന്നത്. അവരെല്ലാം ഈ കൂട്ടത്തില്‍ അഭിനയിച്ചു വന്നവരാണ്. ഞാന്‍ പേരൊന്നും പറയുന്നില്ല. ഞാന്‍ അഭിനയിച്ചു വന്ന പോലെ അഭിനയിച്ചു വന്നവരാണ് ഇന്നത്തെ സ്റ്റാര്‍സ്.
എന്റെ കൂടെ അഭിനയിച്ച സത്താര്‍, സുധീര്‍, ഷാനവാസ്, പ്രതാപചന്ദ്രന്‍, എന്തിന് വിന്‍സന്റ് മാഷ് പോലും അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കൊന്നും ഇല്ലാത്ത പ്രശ്‌നം എന്താണ് എനിക്ക് മാത്രം. കൂടെ അഭിനയിക്കുന്ന ആള്‍ക്കാര്‍ക്ക് ഇത് ബാധകമല്ലേ. അവര്‍ക്കൊന്നും ഇല്ലാത്ത ഒരു നെഗറ്റീവ് ടിടി ഉഷ എന്നു പറയുന്ന ഒരു സ്ത്രീയ്ക്ക് മാത്രം എന്താണ്. 'അന്തിച്ചുവപ്പ്' എന്ന പടത്തില്‍ ആരാണ് അഭിനയിച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചാല്‍ മതി. അതേപോലെ 'ഉണരൂ' എന്ന സിനിമ. സകല സിനിമാക്കാരും അഭിനയിച്ചതില്‍ കൂടുതലൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല...'' ടി.ടി ഉഷ പറഞ്ഞു