Latest News

ഓണ്‍ലൈന്‍ ബിസിനിസ് പേജില്‍ നല്കിയിരിക്കുന്ന നമ്പരിലേക്ക് ഞരമ്പിരോഗിയുടെ അശ്ലീലവിളി; മഞ്ഞുരുകും കാലം സീരിയല്‍ താരം മോനിഷ വീഡിയോയിലൂടെ പുറത്ത് വിട്ടത്

Malayalilife
ഓണ്‍ലൈന്‍ ബിസിനിസ് പേജില്‍ നല്കിയിരിക്കുന്ന നമ്പരിലേക്ക് ഞരമ്പിരോഗിയുടെ അശ്ലീലവിളി; മഞ്ഞുരുകും കാലം സീരിയല്‍ താരം മോനിഷ വീഡിയോയിലൂടെ പുറത്ത് വിട്ടത്

കൊച്ചുപയ്യന്റെ ഞരമ്പുരോഗം.. സീരിയല്‍ നടി മോനിഷയ്ക്ക് വന്ന ഫോണ്‍കോള്‍..അഭിനയം മാത്രമല്ല, അതിനൊപ്പം കുഞ്ഞു കുഞ്ഞു ബിസിനസുകളും നടത്തുന്നവരാണ് മിക്ക സീരിയല്‍ താരങ്ങളും. വസ്ത്ര വ്യാപാരവും ആഭരണ വ്യാപാരവും എല്ലാം ഓണ്‍ലൈനായി നടത്തുന്നവരാണ് ഭൂരിഭാഗവും. അക്കൂട്ടത്തില്‍ സീരിയല്‍ നടി മോനിഷ സിഎസും ഉണ്ട്. വ്യാപാരത്തിനു വേണ്ടി ഡിസൈന്‍സ് ക്ലോത്തിംഗിനായി ഒരു സോഷ്യല്‍ മീഡിയാ പേജും എന്‍ക്വയറികള്‍ക്കായി ഒരു ഫോണ്‍നമ്പറും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, ആ ഫോണിലേക്ക് വന്ന ഒരു കോളാണ് മോനിഷയെ അത്യധികം വേദനിപ്പിക്കുകയും താങ്ങാനാകാത്ത സങ്കടത്തിനും അറപ്പിനും ഒടുവില്‍ നടി അതു വീഡിയോയായി പങ്കുവച്ചതും. 

8921565191 എന്ന നമ്പറില്‍ നിന്നുമാണ് ഫോണ്‍കോള്‍ എത്തിയത്. ആ ശബ്ദം കേട്ടാല്‍ തന്നെ അറിയാം അതൊരു 15 ഓ 16 ഓ വയസുള്ള ചെറിയ ആണ്‍കുട്ടിയാണെന്ന്. ഫോണെടുത്ത ഉടന്‍ ഹലോ എന്നു പറയുന്നതും മറുതലയ്ക്കല്‍ ഒരു പെണ്‍ശബ്ദം കേട്ടയുടന്‍ ബ്രേസിയര്‍ ഇട്ടിട്ടുണ്ടോ എന്നൊക്കെയാണ് ഈ പയ്യന്‍ ചോദിക്കുന്നത്.

അത്രമാത്രം കേള്‍പ്പിച്ച് തന്റെ മനസു തകര്‍ത്ത ആ സംഭവത്തില്‍ പ്രതികരണവുമായി എത്തുകയായിരുന്നു മോനിഷ. എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചുപോകുവാന്‍ വേണ്ടിയാണ് ഇത്തരം ബിസിനസുകളും മറ്റും തങ്ങളേപ്പോലുള്ളവര്‍ ചെയ്യുന്നത്. എന്നാല്‍ അതു പോലും ചെയ്യാന്‍ അനുവദിക്കാതെ എന്‍ക്വയറിയ്ക്കായി വച്ചിരിക്കുന്ന ഫോണിലേക്ക് വരുന്ന ഇത്തരം കോളുകള്‍ കേട്ടാല്‍ ഉഫ് എന്നു പറയാന്‍ മാത്രമേ കഴിയൂ. തങ്ങളുടെ ഒരു ദിവസം മുഴുവന്‍ നശിപ്പിക്കുവാന്‍ അതിനു കഴിയും. ഇനി ഇതുപോലുള്ള ഫോണ്‍കോളുകള്‍ ഉണ്ടാകരുത്. അതുകൊണ്ടാണ് ഫോണ്‍നമ്പര്‍ സഹിതം ഇവിടെ വെളിപ്പെടുത്തുന്നത് എന്നാണ് നടി വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ മോനിഷയെ അനുകൂലിച്ചുകൊണ്ടും സമാന അനുഭവം പങ്കുവച്ചുകൊണ്ടും നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.

മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് മോനിഷ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ജാനിക്കുട്ടിയായി എത്തിയ മോനിഷ വളരെ പെട്ടെന്ന് കാഴ്ചക്കാരുടെ പ്രിയപ്പെട്ടവളായി മാറിയിരുന്നു. എന്നാല്‍ പിന്നീട് മോനിഷയെ മലയാളത്തിലേക്ക് അധികം കണ്ടിരുന്നില്ല. തമിഴിലും തെലുങ്കിലും സീരിയലുകളുമായി തിരക്കിലായിരുന്നു നടി. തുടര്‍ന്ന് സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മാനത്തെ കൊട്ടാരം എന്ന സീരിയലിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. 

വയനാട് സുല്‍ത്താന്‍ ബത്തേരിക്കാരിയാണ് നടി. സീരിയല്‍ അഭിനയത്തിനിടയിലും എറണാകുളം സെന്റ് തെരാസാസ് കോളേജില്‍ നിന്നും ബിഎഡ് അടക്കം പൂര്‍ത്തിയാക്കിയ നടി മഞ്ഞുരുകും കാലത്തിനു ശേഷം പ്രത്യക്ഷപ്പെട്ടത് ജാഗ്രത എന്ന സീരിയലിലായിരുന്നു. തുടര്‍ന്ന് മലര്‍വാടി എന്ന പരമ്പരയിലും. എങ്കിലും അതൊന്നും അത്ര ശ്രദ്ധനേടിയില്ല. പിന്നെ നേരെ പോയത് അരണ്‍മനൈക്കിളി എന്ന തമിഴ് സീരിയലിലേക്കാണ്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പര നടിയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തുടര്‍ന്ന് തമിഴ് പെണ്‍കൊടിയായി മോനിഷ മാറി. പാണ്ഡ്യന്‍ സ്റ്റോഴ്‌സിലും ചിന്നത്തമ്പിയും പൂവേ പൂച്ചൂടുവായിലും അടക്കം തിളങ്ങിയ നടി സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മാനത്തെ കൊട്ടാരത്തിലൂടെയാണ് ഇപ്പോള്‍ മലയാളത്തിലേത്ത് തിരിച്ചെത്തിയിരിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @seeladesigns_clothing

Read more topics: # നടി മോനിഷ
serial star monisha about phone call

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES