'ഇന്നത്തെ ദിവസമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം'; വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമാ വിനീത്

Malayalilife
'ഇന്നത്തെ ദിവസമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം'; വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമാ വിനീത്

സോഷ്യല്‍ മീഡിയ താരവും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീതിന് താലിചാര്‍ത്തി നിശാന്ത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സീമ തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

ഇരുവരും നേരത്തെ റജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നു. ത്രെഡ്വര്‍ക്കിലുള്ള മനോഹരമായ ഓഫ് വൈറ്റ് ലഹങ്കയായിരുന്നു സീമയുടെ ഔട്ട്ഫിറ്റ്. പച്ചയും വെള്ളയും കല്ലുകള്‍ പതിച്ച ഹെവി ചോക്കറും ലോങ്‌ചെയിനുമാണ് ആക്‌സസറീസ്. കല്ലുകള്‍ പതിച്ച വളകളും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. മിനിമല്‍ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. മുടിയില്‍ നിന്ന് ഓഫ് വൈറ്റ് 'വെയില്‍' സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു.

ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുള്ള ഹൈനെക്ക് ഷേര്‍വാണിയാണ് നിശാന്തിന്റെ ഔട്ട്ഫിറ്റ്. പച്ചയും വെള്ളയും മുത്തുകള്‍ പതിച്ച നെക്ലസും സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. 'ഇന്നത്തെ ദിവസമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം' എന്ന കുറിപ്പോടെയാണ് സീമ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. 

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ക്കു താഴെ സീമയ്ക്കും നിശാന്തിനും ആശംസകള്‍ നേര്‍ന്ന് നിരവധി കമന്റുകളും എത്തി. നേരത്തെ റജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നെങ്കിലും നിശാന്തുമായി വേര്‍പിരിയുകയാണെന്ന രീതിയില്‍ സീമ സമൂഹമാധ്യമത്തില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. പിന്നീട് ഈ പോസ്റ്റുകള്‍ പിന്‍വലിക്കുകയും ചെയ്തു
 

Read more topics: # സീമ വിനീത്
seema vineeth wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES