Latest News

പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിലെ രഹസ്യം കണ്ടോ? നജീബല്ല അത് നബീലാണ്; നബീലിനെ അറിയുമോ? അല്ലിമോളുടെ സര്‍പ്രൈസ് കണ്ട് ഞെട്ടി താരം; സുപ്രിയ പറഞ്ഞത് വൈറലാകുന്നു

Malayalilife
topbanner
 പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിലെ രഹസ്യം കണ്ടോ? നജീബല്ല അത് നബീലാണ്; നബീലിനെ അറിയുമോ? അല്ലിമോളുടെ സര്‍പ്രൈസ് കണ്ട് ഞെട്ടി താരം; സുപ്രിയ പറഞ്ഞത് വൈറലാകുന്നു

ലയാളത്തിലെ ഉദിച്ചുയരുന്ന സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം. താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റാണ് സോഷ്യല്‍മീഡിയകളില്‍ നിറയുന്നത്. പ്രമുഖ താരങ്ങളെല്ലാം പൃഥ്വിക്ക് ആശംസകള്‍ ഏകി രംഗത്ത് വന്നുകഴിഞ്ഞു. ചെറിയ ചടങ്ങിലാണ് താരത്തിന്റെ പിറന്നാള്‍ വീട്ടുകാരും സുഹൃത്തുകളും ആഘോഷിക്കുന്നത്.

അതേസമയം മകള്‍ ആലി പിതാവിനായി ഒരുക്കിയ കേക്കിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു ആട്ടിന്‍കുട്ടിയുടെ രൂപമുള്ള കേക്കാണ് ഇത്. പിറന്നാള്‍ ആഘോഷത്തിന് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത കേക്കിന്റെ ചിത്രത്തിന്റെ രഹസ്യവും പൃഥ്വി കുറിച്ചിട്ടുണ്ട്. ഈ കേക്കിലെ താരം ആടുജീവിതത്തിലെ നായകന്‍ നജീബല്ല, നബീലാണ്. നബീലിനെ എത്രപേര്‍ക്ക് അറിയാം? എന്നാണ് താരം ചോദിച്ചിരിക്കുന്നത്. പിറന്നാള്‍ കേക്കിലെ വാക്കുകള്‍ 'ഹാപ്പി ബര്‍ത്ത്‌ഡേ ഡാഡ' എന്നാണ്. അതായത് കേക്ക് മകള്‍ അലംകൃത അച്ഛന് നല്‍കുന്ന സമ്മാനം എന്ന് തന്നെ. മകള്‍ അച്ഛനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന കേക്കില്‍ എന്തുകൊണ്ടും നബീല്‍ തന്നെയാണ് അനുയോജ്യം.

ആടുജീവിതം നായകന്‍ നജീബിന്റെ മകനാണ് നബീല്‍. പക്ഷെ നബീല്‍ ജനിച്ചത് അറിയാനോ, ആദ്യത്തെ കുഞ്ഞിനെ ഒരു നോക്ക് കാണാനോ മരുഭൂമിയിലെ അര്‍ബാബിന്റെ കീഴില്‍ പുറംലോകവുമായി ബന്ധമില്ലാതെ ജീവിച്ച നജീബിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ നജീബിന്റെ മകന് വേണ്ടിയുള്ള സ്‌നേഹ വാത്സല്യങ്ങള്‍ നുകരാന്‍ ഭാഗ്യം ലഭിച്ചത് മറ്റൊരു നബീലിനാണ്.

ആടുകളെ മേച്ചു ജീവിച്ച നജീബ്, പിറന്നുവീണ നേരം മുതല്‍ കാണാന്‍ തുടങ്ങിയ ആട്ടിന്‍കുട്ടിയാണ് നബീല്‍. ഭാര്യ ഗര്‍ഭിണിയായിരിക്കെ നാട്ടില്‍ നിന്നും തിരിച്ച നജീബ്, പിറക്കുന്നത് മകനാണെങ്കില്‍ അവനു നല്‍കാന്‍ കരുതിയിരുന്ന പേരാണ് നബീല്‍. സ്വന്തം കുഞ്ഞിന് കൊടുക്കാന്‍ കഴിയാതെ പോയ വാത്സല്യമാണ് നജീബ് ഈ ആട്ടിന്‍കുട്ടിക്ക് നല്‍കിയത്.

 
 
 
 
 
 
 
 
 
 
 
 
 

#Nabeel ???? If you know you know! ❤️????

A post shared by Prithviraj Sukumaran (@therealprithvi) on

ആടുജീവിതം ഷൂട്ടിങ്ങിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജ് അടുത്തിടെയാണ് മടങ്ങിയെത്തിയത്. സുപ്രിയയ്ക്കും മകള്‍ക്കുമൊപ്പം ചിലവിടുകയാണ് താരം ഇപ്പോള്‍. ജീവിതത്തിലെ എല്ലാ സുഖദുഃഖങ്ങളിലും എന്നും സ്‌നേഹം പങ്കിട്ടു ജീവിക്കാമെന്ന ശുഭപ്രതീക്ഷയാണ് സുപ്രിയ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ചത്.

secret behind prithvirajs birthday cake

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES