ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹന്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്,കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴില്‍ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തില്‍ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് കൈനിറയെ അവസരങ്ങള് ഉണ്ടായിരുന്നപ്പോഴാണ് താരം 2015ല്‍ വിവാഹിതയായത്. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍ ഇപ്പോള്‍ സ്വന്തമായി ഡന്റല്‍ ക്ലീനിക്ക് ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇരുവര്‍ക്കും 2016 ഓഗസ്റ്റില്‍ ഒരു ആണ്‍ കുഞ്ഞ് ജനിച്ചു. അനന്തപത്മനാഭന്‍ അരവിന്ദ് എന്നാണ് മകന്റെ പേര്. അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യയ്ക്ക് രണ്ടാമത്തെ മകളായ അന്നപൂര്‍ണ ജനിക്കുന്നത്.
ഇപ്പോള്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരിക്കയാണ്. മാത്യഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സു തുറന്നത്. ഏഴ് വര്‍ഷത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നുവെന്ന് അരവിന്ദ് പറയുന്നു. തങ്ങള്‍ കണ്ടു മുട്ടിയത് ഒരു പൊതുസുഹൃത്ത് വഴിയാണ്. ശരണ്യ അഭിനയിച്ച കെമിസ്ട്രി എന്ന ചിത്രത്തിന്റെ എഡിറ്ററായിരുന്ന ഇന്ദ്രജിത്ത് ആയിരുന്നു ആ സുഹൃത്ത്. വി.ജി തമ്പിസാറിന്റെ അനിയന്റെ മകനായ ഇന്ദ്രജിത്ത് ആണ് ശരണ്യയെ അരവിന്ദിന് പരിചയപ്പെടുത്തിയത്. തങ്ങള്‍ക്കിടയിലുളള സംസാരത്തില്‍ വലിയ ഗൗരവമുളള വിഷയമൊന്നും കടന്നു വരാറുണ്ടായിരുന്നില്ലെന്നും തമാശ മാത്രമാണ് പറയാറുണ്ടായിരുന്നുവെന്നും ശരണ്യ പറയുന്നു. എന്നാല്‍ തന്നെ കല്യാണത്തിന് വിളിക്കുമെന്ന ്പറയുമായിരുന്നുവെന്നും എന്നാല്‍ അത് ഇങ്ങനെ ആയിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും താരം പറയുന്നു. തങ്ങളുടെ രണ്ടു പേരുടെയും വീടുകളില്‍ കല്യാണ ആലോചന തുടങ്ങിയ ശേഷം അരവിന്ദിന്റെ ആലോചന തനിക്ക് വന്നുവെന്നും അങ്ങനെ വീട്ടുകാര്‍ ആലോചിച്ച് കല്യാണം നടത്തുകയായിരുന്നുവെന്നും താരം പറയുന്നു.