വിമര്‍ശനത്തിന് സോഷ്യല്‍ മീഡിയ സ്വതന്ത്രമായ ലോകം തുറന്നിട്ടതോടെ പരിധി വിട്ട അധിക്ഷേപങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് ബോളിവുഡ് - ടി.വി. അഭിനേത്രി സാറാ ഖാന്‍.ഗോവയിലെ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് സദാചാര മതമൗലിക വാദികള്‍ സാറാ ഖാനെതിരെ വാളുയര്‍ത്തിയിരിക്കുന്നത്.
ആരാധകര്‍ കൈയടിയോടെ കൂടെനില്‍ക്കുമ്പോഴും ഇസ്ലാം മതത്തില്‍പ്പെട്ട സാറാ ഖാന്‍ ഇങ്ങനെ പരസ്യമായി മേനിപ്രദര്‍ശനം നടത്തുന്നത് ശരിയോ എന്ന ചോദ്യമാണ് ബിക്കിനി വേഷത്തിലുള്ള നടിയുടെ പോസ്റ്റ് കണ്ട് മതമൗലിക വാദികള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ സാറാ ഖാന്റെ ബിക്കിനി ചിത്രങ്ങള്‍കണ്ട് സഹിക്കാത്ത ചില മൗലികവാദികള്‍, സാറാ ഖാനോട് മതംമാറാന്‍ ആവശ്യപ്പെട്ടു. ഒരു ഇസ്ലാമാണെന്ന കാര്യം മറക്കരുതെന്ന് ചിലര്‍ ഉപദേശിച്ചു. മതം മാറുകയാണ് നല്ലതെന്നും ഇസ്ലാം മതം ഇത്തരം വസ്ത്രധാരണം അനുവദിക്കുന്നില്ലെന്നും പറഞ്ഞ് ചിലര്‍ രംഗത്ത് വന്നു
തന്റെ പ്രചോദനമായിരുന്നു സാറയെന്നും എന്നാല്‍, ഈ ചിത്രങ്ങള്‍ കണ്ടതോടെ അത് ഇല്ലാതായെന്നും മറ്റൊരാള്‍ പറഞ്ഞു. അള്ളാഹുവിന്റെ ശിക്ഷയ്ക്ക് ഒരുങ്ങിക്കൊള്ളാനായിരുന്നു ചിലരുടെ നിര്‍ദ്ദേശം. തുടക്കത്തില്‍ ചില പ്രതികരണങ്ങള്‍ക്ക് സാറാ ഖാന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, അധിക്ഷേപം ഏറിയതോടെ അവര്‍ മറുപടിയും നിര്‍ത്തി.
മോഡലിങ് രംഗത്ത് സജീവമായ സാറ ഖാന്‍, സപ്ന ബാബുല്‍ കാ...ബിദായി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ജനപ്രീതി നേടിയത്. 2010 ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത അവര്‍, ടിവി അഭിനേതാവ് അലി മെര്‍ച്ചന്റിനെ വിവാഹം ചെയ്തു. രണ്ടുമാസത്തിനുശേഷം അവര്‍ വേര്‍പിരിയുകയും ചെയ്തു.