ബോളിവുഡിലെ യുവ താരങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് സാറ അലി ഖാന്. സെയ്ഫ് അലി ഖാന്റേയും അമൃത സിങ്ങിന്റേയും മകളായ സാറ രണ്ട് ചിത്രങ്ങളിലൂടെ തന്നെ താനൊരു ഭാവി സൂപ്പര്‍ നായികയാണെന്ന് തെളിയിച്ചു കഴിഞ്ഞു. സാറ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാറ സിനിമയിലെത്തുംമുമ്പുള്ള രൂപം തന്നെയാണ് വീഡിയോയുടെ ഹൈ ലൈറ്റ്.
ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ഭാരം സാറയ്ക്ക് മുമ്പുണ്ടായിരുന്നു. അമിതവണ്ണവും ഭാരവും വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും കുറച്ചാണ് താരം ശരീര ഭംഗി വീണ്ടെടുത്തത്.സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒരു വിമാനയാത്രയ്ക്കിടെ പകര്‍ത്തിയ വീഡിയോ ആണിത്. ഒറ്റനോട്ടത്തില്‍ സാറ തന്നെയോ എന്ന് സംശയം തോന്നാം.
96 കിലോയോളമായിരുന്നു സാറയുടെ ശരീരഭാരം. നമ്രത പുരോഹിത് എന്ന തന്റെ ട്രെയിനര്ക്കാണ് സാറ ഇപ്പോഴത്തെ രൂപത്തില്‍ എത്തിയതിനുള്ള മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത്. 46 കിലോയോളമാണ് സാറ തന്റെ ശരീരഭാരം കുറച്ചത്.