ബോളിവുഡിലെ ഉദിച്ചുയരുന്ന താരമായി മാറിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ അലി ഖാന്. സുശാന്ത് സിങ് രാജ്പുതിനൊപ്പം കേദാര്‍നാഥിലൂടെ അരങ്ങേറ്റം കുറിച്ച നടി ബോളിവുഡിലെ മിന്നും താരമാണ്. മെലിഞ്ഞുണങ്ങിയ സുന്ദരിക്കുട്ടിയാണ് സാറ ഇപ്പോള്‍.
എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് വരെ സാറ അത്ര മെലിഞ്ഞതൊന്നുമായിരുന്നില്ല. 96 കിലോയില്‍ നിന്നുമാണ് സാറ ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. ഭക്ഷണത്തില്‍ യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് സാറ വളര്‍ന്നതെന്ന് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോളിതാ തന്റെ മുന്‍കാല രൂപം സാറ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.
ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ഭാരമുണ്ടായിരുന്നു താരത്തിനു ഒരു കാലത്ത് എന്ന് വെളിവാക്കുന്ന ഒരു ചിത്രമാണവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്.തന്റെ അമ്മ അമൃത സിംഗിനോപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് സാറ പങ്കു വച്ചത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറാ ആ ചിത്രത്തില്‍ ഉള്ളത്.