Latest News

ടൊവിനോക്ക് മൂന്നാല് സിനിമയിലെ ശമ്പളം ഇപ്പോഴും കിട്ടാന്‍ ബാക്കിയുണ്ട്; അയാള്‍ അതൊന്നും ഇതുവരെ ചോദിച്ചിട്ടില്ല; നിര്‍മാതാവ് സന്തോഷ് ടി കുരുവിള 

Malayalilife
 ടൊവിനോക്ക് മൂന്നാല് സിനിമയിലെ ശമ്പളം ഇപ്പോഴും കിട്ടാന്‍ ബാക്കിയുണ്ട്; അയാള്‍ അതൊന്നും ഇതുവരെ ചോദിച്ചിട്ടില്ല; നിര്‍മാതാവ് സന്തോഷ് ടി കുരുവിള 

ടൊവിനോ തോമസിനെ പുകഴ്ത്തി നിര്‍മാതാവ് സന്തോഷ് ടി കുരുവിള. ടൊവിനോ തോമസിന് മൂന്നാല് സിനിമയില്‍ അഭിനയിച്ചതിനുള്ള ശംബളം ഇപ്പോഴും കിട്ടാനുണ്ടെന്നാണ് സന്തോഷ് പറയുന്നത്. എന്നാല്‍ ടൊവിനോ അതൊന്നും ഇതുവരെ ചോദിച്ചിട്ടില്ലെന്നും സന്തോഷ് സന്തോഷ് ടി കുരുവിള പറഞ്ഞു. 'നാരദന്‍ എന്ന സിനിമ മുതലാണ് ഞാന്‍ ടൊവിനോയുമായി സൗഹൃദമുണ്ടായത്. അയാള്‍ പല സിനിമകള്‍ക്ക് വേണ്ടിയും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്, അത് എനിക്കറിയാണ്. നാരദന്‍ എന്ന പടത്തിന്റെ പ്രതിഫലത്തില്‍ നിന്നും 30 ലക്ഷം രൂപയ്ക്കടുത്ത് അയാള്‍ക്ക് കൊടുക്കാന്‍ ബാക്കിയുണ്ട്. 

അതുപോലെ നീലവെളിച്ചത്തിലും ലക്ഷങ്ങളോളം കൊടുക്കാന്‍ ബാക്കിയുണ്ട് ആ പടത്തിന്റെ നിര്‍മാതാവ് ഞാനല്ല, പക്ഷേ അതിന്റെ തുടക്കം മുതല്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. പത്ത് നാല്പത് ലക്ഷമെങ്ങാണ്ട് ബാക്കിയുണ്ട്. നടികര്‍ എന്ന പടത്തില്‍ അയാളുടെ പ്രതിഫലത്തിന്റെ പകുതിയിലധികം കൊടുക്കാന്‍ ബാക്കിയുണ്ട്. ഐഡന്റിറ്റിയിലും ഇതുപോലെ പൈസ ബാക്കി കിട്ടാനുണ്ട്. എന്നാല്‍ അയാള്‍ അത് വേണ്ടെന്ന് വെച്ചു. ഇതെല്ലാം എനിക്ക് അറിയാന്‍ കാരണം ടൊവിനോയുമായിട്ട് എനിക്കുള്ള സ്നേഹബന്ധമാണ്. എന്റെ അനിയനെപ്പോലെയാണ് അയാള്‍. 

നമ്മള്‍ അവരോട് എങ്ങനെ ഡീല്‍ ചെയ്യുന്നോ അതിനനുസരിച്ച് അവര്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായവരാണ്,' സന്തോഷ് ടി. കുരുവിള പറയുന്നു. നേരത്തെയും ടൊവിനോ തന്റെ പ്രതിഫലം കുറക്കാറുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിട്ടുണ്ട്. നായകനനടന്‍മാര്‍ പ്രതിഫലം കുറക്കണമെന്ന വാദങ്ങള്‍ നിര്‍ക്കുമ്പോഴാണ് ടൊവിനോയുടെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചര്‍ച്ചയാകുന്നത്.
 

santhosh kuruvilla about tovino

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES