മലയാള സിനിമയിലെ അറിയപ്പെടുന്ന നടിയാണ് സാനിയ. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംപടിച്ചു അവര്‍. അഭിനയത്തിന് പുറമേ സൈബറിടത്തിലെയും മിന്നു താരമാണ് അവര്‍. നൃത്തത്തിലൂടെയും ശ്രദ്ധേയ. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ അതേക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ധാരാളമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ഹോട്ടായ വസ്ത്രധാരണത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ അവര്‍ കേള്‍ക്കാറുണ്ട്. എന്നാല്‍, അതൊന്നും ഗൗനിക്കാത്ത പ്രകൃതക്കാരിയാണ് അവര്‍. സാനിയയുടെ പേരിനെക്കുറിച്ച് പലപ്പോഴും സംശയങ്ങള്‍ വരാറുണ്ട്. വാര്‍ത്തകളില്‍ പോലും സാനിയ അയ്യപ്പന്‍ എന്നും സാനിയ ഇയ്യപ്പന്‍ എന്നും പലരും എഴുതാറുണ്ട്.
ഇപ്പോഴിതാ ഇതില്‍ സാനിയ തന്നെ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ്. തന്റെ പേര് സാനിയ അയ്യപ്പന്‍ ആണ്, ഇയ്യപ്പന്‍ അല്ല എന്നുമാണ് താരം ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 'സാനിയ അയ്യപ്പന്‍ എന്നാണ് എന്റെ പേര്. അയ്യപ്പന്‍ എന്റെ അച്ഛന്റെ പേരാണ്. അതാണ് ഞാന്‍ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ആളുകള്‍ ഇയ്യപ്പന്‍ എന്ന് ഉപയോഗിക്കുന്നത് ഞാനും ശ്രദ്ധിക്കാറുണ്ട്. എന്റെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളാണ് അവരെ സംശയത്തിലാക്കുന്നത് എന്ന് തോന്നുന്നു' - സാനിയ അയ്യപ്പന്‍ പറഞ്ഞു.
സാനിയയുടെ പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അയ്യപ്പന്‍ എന്ന പേര് തുടങ്ങുന്നത് 'ഐ' എന്ന അക്ഷരത്തിലാണ്. അതാണ് പലപ്പോഴും സംശയത്തിന് കാരണമാകുന്നത്.
ആദ്യത്തെ സിനിമ മുതല്‍ താന്‍ സോഷ്യല്‍ മീഡിയയുടെ ഇരയാണെന്നാണ് സാനിയ പറഞ്ഞു. ക്വീന്‍ ഇറങ്ങിയപ്പോള്‍ ചിന്നുവിനെ വച്ചായിരുന്നു ട്രോളുകളെല്ലാം. അന്നൊക്കെ വിഷമം തോന്നി, പക്ഷേ അതൊന്നും അത്ര മോശമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോയി. ഫോട്ടോകള്‍ക്ക് താഴെ 'സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ നീളം കുറയുന്നത്' എന്നിങ്ങനെ കമന്റുകള്‍ വരാന്‍ തുടങ്ങി.
ആളുകള്‍ അവരുടെ ഫ്രസ്്രേടഷന്‍ തീര്‍ക്കുകയാണ്. അപ്പോള്‍ ഞാന്‍ അവരെ ഉപദേശിക്കാനോ അതിനോട് പ്രതികരിക്കാനോ പോകാറില്ല. അതൊക്കെ ആലോചിച്ച് എന്റെ മാനസികാരോഗ്യം മോശമാക്കേണ്ട കാര്യമില്ലെന്ന് വിചാരിക്കും. ഇതൊക്കെ ഈ യാത്രയുടെ ഭാഗമാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുവെന്നും നടി പങ്ക് വക്കുന്നു.