Latest News

കോര്‍പ്പറേറ്റ് ഇവന്റ്സിലൊക്കെ ഡാന്‍സ് ചെയ്യാന്‍ പോയിട്ടുണ്ട്; അവര്‍ മദ്യം വിളമ്പും; ഒരു ഘട്ടം കഴിഞ്ഞാല്‍ അവര്‍ വന്ന് സ്റ്റേജിന് മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കും; അതില്‍ കംഫര്‍ട്ടബിള്‍ അല്ലാത്തതിനാല്‍ ഷോകള്‍ കുറച്ചു;സാരിയുടുത്താല്‍ 'അമ്മച്ചിക്ക് പ്രായമായി' എന്ന് കമന്റ്; ബിക്കിനിയിട്ടാല്‍ സിനിമയില്‍ റോള്‍ കിട്ടാന്‍ വേണ്ടി കഷ്ടപ്പെടുന്നു എന്ന് പറയും; സാനിയ അയ്യപ്പന്‍ 

Malayalilife
 കോര്‍പ്പറേറ്റ് ഇവന്റ്സിലൊക്കെ ഡാന്‍സ് ചെയ്യാന്‍ പോയിട്ടുണ്ട്; അവര്‍ മദ്യം വിളമ്പും; ഒരു ഘട്ടം കഴിഞ്ഞാല്‍ അവര്‍ വന്ന് സ്റ്റേജിന് മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കും; അതില്‍ കംഫര്‍ട്ടബിള്‍ അല്ലാത്തതിനാല്‍ ഷോകള്‍ കുറച്ചു;സാരിയുടുത്താല്‍ 'അമ്മച്ചിക്ക് പ്രായമായി' എന്ന് കമന്റ്; ബിക്കിനിയിട്ടാല്‍ സിനിമയില്‍ റോള്‍ കിട്ടാന്‍ വേണ്ടി കഷ്ടപ്പെടുന്നു എന്ന് പറയും; സാനിയ അയ്യപ്പന്‍ 

വസ്ത്രധാരണത്തിന്റെ പേരില്‍ താന്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സാനിയ അയ്യപ്പന്‍. മലയാള സിനിമയിലെ യുവതാരങ്ങളില്‍ സ്‌റ്റൈലിഷ് വസ്ത്രധാരണത്തിന് ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് സാനിയ. എന്നാല്‍ ഇതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

സാരിയാണെങ്കിലും ബിക്കിനിയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ പതിവാണ്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപകരമായ കമന്റുകള്‍ കാരണം താന്‍ ഏറെക്കാലമായി ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സാനിയ പറഞ്ഞു. 

''ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടത് ഞാനായിരിക്കും. ആളുകളുടെ ചിന്താഗതിയില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും ചിലര്‍ ഇപ്പോഴും പഴയ ചിന്താഗതിക്കാര്‍ തന്നെയാണ്. എന്റെ ഇന്‍സ്റ്റഗ്രാം കമന്റുകളില്‍ അത്തരം നെഗറ്റീവ് കമന്റുകള്‍ ഇപ്പോഴും വരാറുണ്ട്. സാരിയുടുത്താല്‍ 'അമ്മച്ചിക്ക് പ്രായമായി' എന്നാകും കമന്റുകള്‍. ഞാന്‍ യാത്ര ചെയ്യുമ്പോള്‍ ബീച്ചില്‍ ബിക്കിനി ധരിക്കാറുണ്ട്. അതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ 'സിനിമയില്‍ റോള്‍ കിട്ടാന്‍ വേണ്ടി പാവം കഷ്ടപ്പെടുന്നു' എന്ന് വ്യാഖ്യാനിക്കും. ബിക്കിനിയിട്ടാല്‍ എങ്ങനെയാണ് സിനിമയില്‍ അവസരം ലഭിക്കുകയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്ത് ചെയ്താലും പാതി ആളുകള്‍ക്കും പറയാനുള്ളത് നെഗറ്റീവ് മാത്രമാണ്'' - സാനിയ പറയുന്നു. 

തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ തന്റെ മാനസികാരോഗ്യത്തെ ബാധിച്ചു തുടങ്ങിയതോടെയാണ് ഫോട്ടോഷൂട്ടുകള്‍ കുറച്ചത്. തന്നെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. കോഴിക്കോട് വെച്ചുണ്ടായ സംഭവത്തില്‍ താന്‍ പ്രതികരിച്ചപ്പോഴും, 'അങ്ങനെയുള്ള വസ്ത്രം ധരിച്ചതുകൊണ്ട് അവള്‍ക്ക് അത് തന്നെ വേണം' എന്ന തരത്തിലായിരുന്നു കമന്റുകള്‍. ഇത്തരത്തില്‍ ചിന്തിക്കാന്‍ ആളുകള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നും സാനിയ ചോദിക്കുന്നു. കുറച്ചുനാളായി ഇത്തരം വിവാദങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

താന്‍ ഷോ കുറച്ചതിന്റെ കാരണവും നടി വെളിപ്പെടുത്തുന്നുണ്ട്.നാട്ടില്‍ ഡാന്‍സ് ഷോസ് ചെയ്യുന്നത് കുറവാണ്. നല്ല ഷോകള്‍ വരുന്നത് കുറവാണ്. ഡാന്‍സ് ഷോ ആയതിനാല്‍ ക്രൗഡിന്റെ കാര്യം നോക്കണം. എന്തായിരിക്കും സാഹചര്യമെന്ന്. എന്തിന് വേണ്ടിയുള്ള പരിപാടിയ്ക്കാണ് ഡാന്‍സ് ചെയ്യുന്നതെന്ന് നോക്കണം. അതുകൊണ്ടാണ് കുറഞ്ഞത്. കോര്‍പ്പറേറ്റ് ഇവന്റ്സിലൊക്കെ കുറേ നാള്‍ മുമ്പ് ഡാന്‍സ് ചെയ്യാന്‍ പോയിട്ടുണ്ട്. അവര്‍ മദ്യം വിളമ്പും. ഒരു ഘട്ടം കഴിഞ്ഞാല്‍ അവര്‍ വന്ന് സ്റ്റേജിന് മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കും. അതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല.

നമ്മള്‍ ചെയ്യുന്നൊരു കാര്യത്തെ ബഹുമാനിച്ചു കൊണ്ടല്ലേ നമ്മള്‍ ഡാന്‍സ് കളിക്കുന്നത്. അങ്ങനൊരു വേദിയില്‍ ഡാന്‍സ് കളിക്കേണ്ടതില്ല. അങ്ങനെയാണ് ഞാന്‍ ഷോകള്‍ ചെയ്യുന്നത് കുറച്ചത്. അവാര്‍ഡ് ഷോകളും നല്ല പരിപാടികള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. നമ്മുടെ നാട്ടില്‍ അത് കുറവാണ്. പിന്നെ വരുന്നത് പല നാടുകളില്‍ നിന്നുള്ള മലയാളി അസോസിയേഷനുകളുടേതാണ്. അതിനാലാണ് പല നാടുകളില്‍ പോയി ചെയ്യുന്നത്. നല്ല ഷോകള്‍ കിട്ടാത്തതു കൊണ്ടാണ് ചെയ്യാത്തത്,' സാനിയ പറയുന്നു.

'സിനിമകളേക്കാളും കൂടുതല്‍ ഞാന്‍ പൈസയുണ്ടാക്കുന്നത് ഇന്‍സ്റ്റ?ഗ്രാമില്‍ നിന്നാണ്. ഒരുപാട് കൊളാബറേഷന്‍ ചെയ്യുന്നുണ്ട്. ഒരു റീലിന് ഇത്ര എമൗണ്ട് എന്നാണല്ലോ. ചില ട്രിപ്പുകള്‍ മുഴുവന്‍ സ്‌പോണ്‍സേര്‍ഡ് ആയിരിക്കും. അവര്‍ക്ക് വേണ്ടി നമ്മള്‍ പോസ്റ്റ് ചെയ്യും. അങ്ങനെ അത്യാവശ്യം നല്ല ട്രിപ്പുകള്‍ പോയിട്ടുണ്ട്. 2024 ലാണ് ഞാന്‍ ഭയങ്കരമായി യാത്ര ചെയ്തത്. 2025 ന്റെ അവസാനം മുതല്‍ ഇതുവരെ കുറച്ചധികം നല്ല വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ സാറിന്റെ കൂടെ ലണ്ടനിലും ജര്‍മ്മനിയിലും അയര്‍ലന്റിലും ഒരു ഷോ ചെയ്യുന്നുണ്ട്. സെപ്റ്റംബറില്‍ ചാക്കോച്ചന്റെയും മഞ്ജു ചേച്ചിയുടെയും കൂടെ ഷോ ചെയ്യുന്നുണ്ട്. യുഎസില്‍ ഒരു മാസം. ദൈവം സ?ഹായിച്ച് ഡാന്‍സ് എന്നത് ഉള്ളത് കൊണ്ട് കുറേ യാത്ര ചെയ്ത് ഷോകള്‍ ചെയ്യാന്‍ പറ്റി. അതൊരു വലിയ ഭാ?ഗ്യം തന്നെയല്ലേ. നമ്മളൊന്നും അറിയേണ്ട, അവര്‍ തന്നെ എല്ലാം നോക്കിക്കോളും. കുഞ്ഞിലെ ഞാനും റംസാനും ഡാന്‍സ് ചെയ്ത് ബില്‍ഡ് ചെയ്ത് ഇപ്പോള്‍ ഇങ്ങനെയൊക്കെ ജീവിതം മാറി,' സാനിയ കൂട്ടിച്ചേര്‍ത്തു.

saniya ayyappan shares reason appearances and events

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES