പൂമരം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് നീതാ പിള്ള എന്ന തൊടുപുഴക്കാരി. പൂമരം എന്ന സിനിമ അത്ര വലിയ വിജയം സമ്മാനിച്ചില്ലെങ്കിലും ഞാനും ഞാനുമെന്റാളും എന്ന പാട്ട് ഇന്നും ആരാധക ഹൃദയങ്ങളിലുണ്ട്. ചിത്രത്തിലെ നായകനായ കാളിദാസ് ജയറാം അതിനു ശേഷം നിരവധി സിനിമകളിലൂടെ സജീവസാന്നിധ്യമായി നിന്നെങ്കിലും നായികയായ നീതാ പിള്ളയെ കണ്ടില്ല. പിന്നീട് രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളകളിട്ട് മൂന്നു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച നീത തങ്കമണി എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് തിളങ്ങുന്നത്. സൗന്ദര്യവും കഴിവും ഒക്കെ ഉണ്ടായിട്ടും നിതയുടെ കരിയല്‍ വേണ്ടത്ര തിളങ്ങാത്തതിനു പിന്നില്‍ സ്വകാര്യ ജീവിതത്തിലെ പാളിച്ചകളാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
തൊടുപുഴയിലാണ് നിത ജനിച്ചതും വളര്‍ന്നതും എല്ലാം. വിജയന്‍ - മഞ്ജുള ഡി നായര്‍ ദമ്പതികളുടെ മകളായി ജനിച്ച നിത പഠിക്കാന്‍ മിടുക്കിയും ആയിരുന്നു. അങ്ങനെയാണ് മാസ്റ്റേഴ്സ് പഠനത്തിനായി അമേരിക്കയിലെ ലാഫയെറ്റെയിലുള്ള യൂണിവേഴ്സിറ്റി ഓഫ് ലൂസിയാനയില്‍ എത്തുന്നത്. പെട്രോളിയം എഞ്ചിനീയറിംഗിലായിരുന്നു നിതയുടെ പിജി പഠനം. പഠനത്തില്‍ മാത്രമല്ല, ക്ലാസിക്കല്‍ സംഗീതത്തിലും നൃത്തത്തിലും ഒക്കെ കഴിവു തെളിയിച്ച കുട്ടി കൂടിയായിരുന്നു നിത. പഠനത്തിനിടയിലും തന്റെ കലാപരമായ കഴിവുകളൊന്നും നിത കൈവിട്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് 2015ല്‍ ഹൂസ്റ്റണില്‍ വച്ചു നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റ് മത്സരത്തില്‍ സെക്കന്റ് റണ്ണറപ്പായി നിത വിജയിച്ചതും.
അതിനു പിന്നാലെയാണ് നിതയുടെ വിവാഹവും നടന്നത്. നടി ദിവ്യാ ഉണ്ണിയുടെ രണ്ടാം ഭര്‍ത്താവായ അരുണ്‍ കുമാര്‍ എന്ന മുംബൈ മലയാളിയുമായിട്ടായിരുന്നു നിതയുടെ വിവാഹം. ഇരുവരും തമ്മില്‍ അമേരിക്കയില്‍ വച്ചുണ്ടായ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. അവിടെ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അരുണ്‍ അപ്പോള്‍. എന്നാല്‍ നിതയും അരുണുമായുള്ള ദാമ്പത്യം അധികകാലം മുന്നോട്ടു പോയില്ല. പ്രണയിച്ചു വിവാഹിതരായവരാണെങ്കിലും വൈകാതെ തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ആ വേര്‍പിരിയല്‍ നിതയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. തൊട്ടു പിന്നാലെ നിത നാട്ടിലേക്ക് തിരിച്ചു വരികയും ചെയ്തു.
തുടര്‍ന്ന് 2018ല്‍ നിതയുടെ ആദ്യ ചിത്രം പൂമരം റിലീസായതിനു പിന്നാലെയാണ് വിവാഹമോചനം നേടിയ ഭര്‍ത്താവ് അരുണ്‍ കുമാര്‍ രണ്ടാം വിവാഹം കഴിച്ചതും. ആദ്യ വിവാഹം വേര്‍പിരിഞ്ഞെങ്കിലും അമേരിക്കയിലെ ഹൂസ്റ്റണില്‍ തന്നെ ഒരു നൃത്തവിദ്യാലയവുമായി മുന്നോട്ടു പോവുകയായിരുന്ന നടി ദിവ്യാ ഉണ്ണിയെയാണ് അരുണ്‍ കുമാര്‍ രണ്ടാം വിവാഹം കഴിച്ചത്. പൂമരത്തിലെ പാട്ട് സൂപ്പര്‍ ഹിറ്റായെങ്കിലും സിനിമ വലിയ ശ്രദ്ധ നേടിയില്ല. സുന്ദരിയും മിടുക്കിയും അഭിനയിക്കാന്‍ കഴിവുണ്ടായിട്ടും നിതയുടെ കരിയറില്‍ വലിയ വളര്‍ച്ചയൊന്നും ഉണ്ടായില്ല. രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ദ കുങ്ഫു മാസ്റ്റര്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞ് പാപ്പന്‍ എന്ന ചിത്രത്തില്‍ പൊലീസുകാരിയായും എത്തി. അതേ വര്‍ഷമായിരുന്നു നിതയുടെ അനുജത്തി മനീഷ വിവാഹിതയായത്. ഇഷാന്‍ തോമസ് എന്ന യുവാവാണ് മനീഷയെ വിവാഹം കഴിച്ചത്. അനിയത്തിയുടെ വിവാഹ ചിത്രങ്ങള്‍ നിത തന്നെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചപ്പോള്‍ അന്നേറ്റവും കൂടുതല്‍ ചോദ്യമുയര്‍ന്നത് നിതയുടെ വിവാഹത്തെ കുറിച്ചു തന്നെയായിരുന്നു.
എന്നാല്‍ സിനിമാ രംഗത്ത് അധികമാര്‍ക്കും അറിയാത്ത വിവരമായിരുന്നു നിതയുടെ ആദ്യ വിവാഹത്തെ കുറിച്ചുള്ളത്. ഇപ്പോള്‍ ദിലീപിന്റെ തങ്കമണി എന്ന ചിത്രത്തിലൂടെ നിത തിരിച്ചു വരവിന് ഒരുങ്ങുമ്പോള്‍ അഡ്വക്കേറ്റായ സംഗീതാ ലക്ഷ്മണയാണ് നീതയെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചത്. നടി ലക്ഷ്മി രാമകൃഷ്ണനുമായി വലിയ മുഖ സാദൃശ്യമുള്ള നീത എന്തുകൊണ്ടായിരിക്കാം സിനിമയില്‍ തിളങ്ങാതെ പോയത് എന്ന ചോദ്യമാണ് സംഗീതാ ലക്ഷ്മണ ഉന്നയിക്കുന്നത്. സംഗീത തന്നെയാണ് നിതയുടെ വിവാഹകാര്യം അറിഞ്ഞ കാര്യം ശരിയാണോ എന്ന തരത്തില്‍ പങ്കുവച്ചതും. എങ്കിലും വിവാഹമോചനദുരന്തത്തില്‍ നിന്ന് നീത പൂര്‍ണമായും വിമുക്തയായിട്ടില്ല എന്ന് തോന്നുന്നു. അതിമനോഹരമായ പുഞ്ചിരിയെങ്കിലും നീതയുടെ കണ്ണുകളില്‍ എപ്പോഴും തെളിഞ്ഞുനില്‍ക്കുന്ന ശോകമൂകഭാവം അതുകൊണ്ടാണോ? എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സംഗീത ലക്ഷ്മണയുടെ കുറിപ്പ് ഇങ്ങനെ:
നീത പിള്ള.
സുന്ദരി. മിടുക്കി. തരക്കേടില്ലാത്ത അഭിനേത്രി. ഇതൊക്കെയെങ്കിലും ഈ സ്ത്രീ ഭാഗവാക്കാവുന്ന സിനിമകള്‍ ബോക്സോഫീസില്‍ തിളങ്ങാത്തത് എന്തുകൊണ്ടായിരിക്കും? സ്‌ക്രീനില്‍ നീതയെ അല്‍പനേരം കണ്ടുകൊണ്ടിരുന്നാല്‍ എനിക്ക് 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' സിനിമയില്‍ നിവിന്‍ പോളിയുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ ഓര്‍മ്മവരും. അവഗണിക്കാനാവാത്ത വിധമുള്ള മുഖസാദൃശ്യം.
നീതയുടെ കഥാപാത്രത്തെ നോക്കിനോക്കിയിരുന്നാല്‍ ആ കഥാപാത്രത്തില്‍ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ നിവിന്‍ പോളിയുടെ അമ്മ നടി പരകായപ്രവേശം ചെയ്യും. അതോടെ എന്നിലെ പ്രേക്ഷകയ്ക്ക് ഫോക്കസ് നഷ്ടപ്പെടും, ആസ്വാദനം വഴിമുട്ടും. നീതയുടെ സിനിമ കാണുന്നത് മതിയാക്കി ഞാന്‍ വേറെ പണി നോക്കി പോകും. ഹോ!
ഇന്നിപ്പോള്‍ ഇതൊക്കെ ഓര്‍മ്മിക്കാന്‍ കാരണമുണ്ട്. 'തങ്കമണി' സിനിമയില്‍ ഒരു പാട്ട് വീഡിയോ കാണാനിടയായി. അതിമനോഹരമായ സിനിമറ്റോഗ്രാഫി...ഇമ്പമാര്‍ന്ന ഗാനാലാപനം. പറഞ്ഞിട്ട് കാര്യമില്ല 55 വയസ്സുള്ള ദിലീപും നായികയുമൊത്തുള്ള ട്യൂട്ടോറിയല്‍ കോളേജ് പ്രണയകോപ്രായങ്ങള്‍ അരോചകം. തീര്‍ന്നില്ല, ഒട്ടും വൈകാതെ തന്നെ ഗാനചിത്രീകരണത്തിലുള്ള നീതയുടെ കഥാപാത്രത്തിലേക്ക് 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ നിവിന്‍ പോളിയുടെ അമ്മ നടി പരകായപ്രവേശം ചെയ്തു! പറഞ്ഞല്ലോ. എനിക്ക് ഫോക്കസ് നഷ്ടപ്പെട്ടു, ആസ്വാദനം വഴിമുട്ടി!
ഇനി മറ്റൊരു കാര്യം. അറിഞ്ഞത് ശരിയാണെങ്കില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ ഒന്നാമത്തെ ഭാര്യയാണ് ഈ നിതാ പിള്ള. വിവാഹമോചനദുരന്തത്തില്‍ നിന്ന് നീത പൂര്‍ണമായും വിമുക്തയായിട്ടില്ല എന്ന് തോന്നുന്നു. അതിമനോഹരമായ പുഞ്ചിരിയെങ്കിലും നീതയുടെ കണ്ണുകളില്‍ എപ്പോഴും തെളിഞ്ഞുനില്‍ക്കുന്ന ശോകമൂകഭാവം അതുകൊണ്ടാണോ ന്നാ.!