Latest News

വഴങ്ങേണ്ടി വരുമെന്നു ബോധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്നു വച്ചു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ തമിഴ് സിനിമയിലും നടക്കുന്നു; എന്നെ ഫോണില്‍ വിളിച്ച് ചോദിക്കുന്നവരോട് ചെരിപ്പൂരി മുഖത്തടിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുമുണ്ട്; നടി സനം ഷെട്ടിയുടെ പ്രതികരണം 

Malayalilife
 വഴങ്ങേണ്ടി വരുമെന്നു ബോധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്നു വച്ചു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ തമിഴ് സിനിമയിലും നടക്കുന്നു; എന്നെ ഫോണില്‍ വിളിച്ച് ചോദിക്കുന്നവരോട് ചെരിപ്പൂരി മുഖത്തടിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുമുണ്ട്; നടി സനം ഷെട്ടിയുടെ പ്രതികരണം 

മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് നടി സനം ഷെട്ടി. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ ഔദ്യോഗികമായി അനുവാദം വാങ്ങുന്നതിനായി ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണറെ കണ്ടതിന് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് സനം പറഞ്ഞു. എന്നാല്‍ ഇത് മലയാള സിനിമയില്‍ മാത്രമല്ല തമിഴ് സിനിമയിലും നിലനില്‍ക്കുന്ന പ്രശ്നമാണെന്ന് സനം പറഞ്ഞു.തമിഴ് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നും താരം ആവശ്യപ്പെട്ടു.'

എനിക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്ന് ബോദ്ധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്ന് വച്ചു. വളരെയേറെ ഗൗരവകരമായ ഇത്തരമൊരു വിഷയത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിന് മുന്‍കൈയെടുത്ത നടിമാര്‍ക്കും നന്ദി' , സനം പറഞ്ഞു.

സിനിമയിലെ എല്ലാവരും മോശക്കാരല്ല. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖികരിക്കുന്നുണ്ട്. അഡ്ജസ്റ്റ്മെന്റ് ചെയ്താലേ അവസരം ലഭിക്കുകയുള്ളൂ എന്നു പറഞ്ഞാല്‍ വേണ്ടെന്നുവച്ച് ഇറങ്ങിപ്പോരണം. നിങ്ങള്‍ നിങ്ങളുടെ കഴിവില്‍ വിശ്വസിക്കണം..മലയാള ചലച്ചിത്രമേഖലയിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ കമ്മീഷന് മുന്നില്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ച നടിമാരെ അഭിനന്ദിക്കുന്നുവെന്നും സനം ഷെട്ടി പറഞ്ഞു.

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയും വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗക്കേസുകള്‍ തടയുന്നതിനുമാണ് ഈ റാലിയെന്നും നടി പറഞ്ഞു. നവീന നങ്ങയ്യര്‍ ഫൗണ്ടേഷന്‍ സ്ഥാപകയും മാനേജിംഗ് ട്രസ്റ്റിയുമായ ജി ഉമാ മഹേശ്വരി, ജനറല്‍ സെക്രട്ടറി എം എസ് സിംഗ തമിഴച്ചി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സനത്തിനൊപ്പം പങ്കെടുത്തിരുന്നു. റാലി നടത്തുന്നതിനുള്ള തീയതി നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിട്ടുണ്ടെന്നും സനം ഷെട്ടി വ്യക്തമാക്കി.

Read more topics: # സനം ഷെട്ടി
sanam shetty about hema committy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES