ജോജു ജോര്‍ജിനെ പ്രശംസിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു. ജോജു എന്ന നടന്‍ ഒരു അടിയുറച്ച സിനിമ പ്രേമി ആണെന്നും ചോല എന്ന ചിത്രത്തില്‍ അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നും സനല്‍കുമാര്‍ പറയുന്നു.
നിമിഷ സജയനും ജോജുവിനും സംസ്ഥാന അവാര്‍ഡ് നേടി കൊടുത്ത ചിത്രം കൂടിയാണ് ചോല. ജോജുവും നിമിഷ സജയനും നവാഗതനായ അഖില്‍ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോല ഡിസംബര്‍ 6 നാണ് തിയറ്ററുകളില്‍ എത്തുക.