Latest News

ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കണം എന്നൊക്കെ ഗോപികക്ക് നിര്‍ബന്ധം;അച്ഛനും അമ്മയുമായി ഇത്രയും നേരം ചെലവഴിക്കാന്‍ തുടങ്ങിയത് ഗോപിക വന്നതിന് ശേഷം; ഇപ്പോള്‍ എന്റെ ജീവിതം ആകെ മാറി; ഞാന്‍ വളരെ ഹാപ്പിയാണ്; തുറന്നു പറഞ്ഞ് ജി.പി 

Malayalilife

ടിവി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിതരായ താരങ്ങളാണ് ജി.പി എന്ന് അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. പതിവായി യൂട്യൂബ് വീഡിയോകള്‍ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരെ ഇവര്‍ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ഗോപികയെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് താരം.

 ജിപി യുടെ വാക്കുകള്‍.. 'അച്ഛനും അമ്മയുമായി ഇത്രയും നേരം ചെലവഴിക്കാന്‍ തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്. ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കണം എന്നൊക്കെ ഗോപികക്ക് നിര്‍ബന്ധമാണ്. അപ്പോഴാണ് ഞാന്‍ അമ്മയെ അത്രയും ഹാപ്പിയായി കണ്ടത്. അല്ലെങ്കില്‍ ഞാന്‍ എന്റെ ലോകത്തായിരിക്കും. എന്തൊക്കെയോ പരിപാടികള്‍ ചെയ്തുകൊണ്ട് ഇരിക്കുകയായിരിക്കും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. 

അച്ഛന്റെയും അമ്മയുടെയുമൊക്കെ കുറേ കഥകള്‍ അറിഞ്ഞത് ഗോപിക വന്നതിനു ശേഷമാണ്' ഗോവിന്ദ് പത്മസൂര്യ പറയുന്നു. 'കല്യാണം കഴിക്കണം എന്നും എനിക്ക് തോന്നിയിരുന്നില്ല. അല്ലാതെ തന്നെ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. വിവാഹജീവിതത്തിലേക്ക് ചെലവഴിക്കാന്‍ സമയവും ഊര്‍ജവും ഉണ്ടായിരുന്നില്ല. ഫുള്‍ സെറ്റില്‍ ആയിട്ടോ സ്റ്റാര്‍ ആയിട്ടോ വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന് പിന്നീട് എനിക്ക് മനസിലായി', ജിപി കൂട്ടിച്ചേര്‍ത്തു. 

എപ്പോഴും സന്തോഷം പുറത്തു കാണിക്കുന്നയാളാണ് താനെന്നും തന്റെ വള്‍നറബിള്‍ ആയിട്ടുള്ള വശം പുറത്തു കാണിക്കാന്‍ ആഗ്രഹിക്കാറില്ലെന്നും  ജിപി പറയുന്നു. എന്നാല്‍ ഈ സ്വഭാവം തനിക്ക് പാരയായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'എന്റെ ജീവിതത്തില്‍ ആകെ ഒരു വട്ടം മാത്രമാണ് ഇങ്ങനെ ഹാപ്പി ആയിരിക്കുന്നത് എനിക്കൊരു പാര ആയിട്ട് മാറിയിട്ടുള്ളത്.

എനിക്ക് കല്യാണ ആലോചന വന്ന സമയത്ത് ആയിരുന്നു അത്. ഗോപികയുടെ ആലോചന വന്ന സമയത്ത് എനിക്ക് ഓക്കെ ആയിരുന്നു. പക്ഷേ ഗോപിക ആദ്യം യെസ് പറഞ്ഞിരുന്നില്ല. ഞാന്‍ അഭിനയിക്കുകയാണ് എന്നാണ് അവള്‍ വിചാരിച്ചിരുന്നത്. എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കുന്നത്, എപ്പോഴും സ്വീറ്റ് ആയിട്ട് സംസാരിക്കുന്നത് അതൊക്കെ ഞാന്‍ അഭിനയിക്കുന്നതാണ് എന്നായിരുന്നു ഗോപിക കരുതിയത്', ഗോവിന്ദ് പത്മസൂര്യ അഭിമുഖത്തില്‍ പറയുന്നു.

ശരിയായ പാട്‌നര്‍ വരുമ്പോഴെ കല്യാണം കഴിക്കൂ എന്നൊന്നും തനിക്ക് ഉണ്ടായിരുന്നില്ല എന്നും ജിപി പറയുന്നു. ''ഏറ്റവും റൈറ്റ് ആളെയെ കല്യാണം കഴിക്കൂ എന്നൊന്നും ഇല്ലായിരുന്നു എനിക്ക്. ആരാണോ എന്റെ ജീവിതത്തിലേക്ക് വരുന്നത് അയാളെ റൈറ്റ് ആക്കുക, അതല്ല എങ്കില്‍ അയാളുടെ റൈറ്റ് സൈഡിലേക്ക് ഞാനും ചേരുക എന്നതാണ് എന്നതാണ് എന്റെ രീതി'', ജിപി കൂട്ടിച്ചേര്‍ത്തു.

Govind Padmasoorya about life with gopika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES