Latest News

ആദ്യം മെസേജ് അയക്കുന്നത് മഞ്ജു; സെക്സി ദുര്‍ഗയുടെ ലിങ്ക് കൊടുക്കാമോ എന്നായിരുന്നു മെസേജ്; ചിത്രം കണ്ടിട്ട് ഇഷ്ടപ്പെട്ടുവെന്നും  കൂടെ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു;അവരുടെ പെരുമാറ്റം തനിക്ക് പ്രതീക്ഷ തന്നിരുന്നു; മഞ്ജു വാര്യരോടുള്ള പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ച് സനല്‍ കുമാര്‍ ശശിധരന് പറയാനുള്ളത്

Malayalilife
topbanner
 ആദ്യം മെസേജ് അയക്കുന്നത് മഞ്ജു; സെക്സി ദുര്‍ഗയുടെ ലിങ്ക് കൊടുക്കാമോ എന്നായിരുന്നു മെസേജ്; ചിത്രം കണ്ടിട്ട് ഇഷ്ടപ്പെട്ടുവെന്നും  കൂടെ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു;അവരുടെ പെരുമാറ്റം തനിക്ക് പ്രതീക്ഷ തന്നിരുന്നു; മഞ്ജു വാര്യരോടുള്ള പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ച് സനല്‍ കുമാര്‍ ശശിധരന് പറയാനുള്ളത്

നടി മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ നിന്ന സംവിധായകന്‍ ആണ് സനല്‍ കുമാര്‍ ശശിധരന്‍. കയറ്റം എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രണയാഭ്യര്‍ഥന നടത്തിയതിനെ പറ്റിയുള്ള വിവരം പുറത്ത് വരുന്നത്.പിന്നീട് മഞ്ജു വാര്യരുടെ പരാതിയെത്തുടര്‍ന്ന് സനല്‍ കുമാര്‍ ശശിധരനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇപ്പോഴിതാ മഞ്ജു വാര്യരുമായി സംഭവിച്ച പ്രശ്നം എന്താണെന്ന് വെളിപ്പെടുത്തുകയാണ് സനല്‍കുമാര്‍. മഞ്ജു വാര്യര്‍ തന്റെ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്നും തനിക്ക് തോന്നിയ പ്രണയം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സനല്‍ കുമാര്‍ കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. 

വാക്കുകളിങ്ങനെ,

കയറ്റം എന്ന സിനിമ സംഭവിക്കുന്നത് മഞ്ജു വാര്യര്‍ കാരണമാണ്. സെക്സി ദുര്‍ഗ എന്ന ചിത്രത്തിന്റെ ലിങ്ക് നല്‍കാമോ എന്ന് ചോദിച്ച് മഞ്ജു വാര്യറാണ് മെസേജ് അയക്കുന്നത്. ആദ്യം എനിക്ക് വിശ്വാസമായില്ല. ആ ചിത്രം കണ്ടിട്ട് അവര്‍ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. തന്നോട് വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു.

കയ്യില്‍ കുറേകഥകളുണ്ടെന്നും നിങ്ങളെ പോലുള്ളയാളുകള്‍ക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. കയറ്റം ചിത്രീകരിക്കാന്‍ ഹിമാലയത്തില്‍ പോകേണ്ടിവരുമെന്നും ചിലപ്പോള്‍ അപകടം സംഭവിച്ചെന്നു വരമെന്നും പറഞ്ഞു. അതൊന്നും പ്രശ്നമല്ലെന്നാണ് അവര്‍ പറഞ്ഞത്. തനിക്ക് മഞ്ജു വാര്യരെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിത്തുടങ്ങിയത് ആ സമയത്താണ്.

ചിത്രം ആഗസ്റ്റില്‍ ഷൂട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. അവരുടെ പ്രോജക്ടും മാറ്റിവച്ച് ആഗസ്റ്റില്‍ ഷൂട്ട് ചെയ്യാന്‍ അവര്‍ തയ്യാറായി. 20 ദിവസം ഹിമാലയത്തില്‍ വച്ചായിരുന്നു ഷൂട്ട്. വേണ്ടത്ര സൗകര്യം പോലുമില്ലാത്ത സ്ഥലത്തായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. ഒരു കുഴിവെട്ടിയ സ്ഥലമാണ് ടോയ്ലറ്റായി ഉപയോഗിച്ചത്

മഞ്ജു വാര്യര്‍ക്ക് താനുമായി എന്തെങ്കിലും അലോസരമുണ്ടെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. കാരണം, അതിന് ശേഷം സിനിമയെ കുറിച്ചുള്ള അഭിമുഖങ്ങളില്‍ താന്‍ മഞ്ജു വാര്യരുമായി എത്തിയിട്ടുണ്ട്. അതിലൊക്കെ അവര്‍ എന്നെപറ്റിയും സിനിമയെ പറ്റിയും വളരെ മാന്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. താന്‍ മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന കാര്യം സത്യമാണ്. ഒരിക്കലും ഏകപക്ഷീയമായ പ്രണയാഭ്യര്‍ത്ഥനയല്ല. പല കാര്യത്തിലും അവര്‍ക്ക് എന്നോട് ആകര്‍ഷണമുണ്ടെന്ന് തോന്നുന്ന തരത്തില്‍ പെരുമാറി

അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്ന സമയത്ത് ഞാന്‍ മിണ്ടാതിരിക്കും. അപ്പോള്‍ അവര്‍ തന്നെ ഇങ്ങോട്ട് കാര്യങ്ങള്‍ സംസാരിക്കുകയും മേസേജ് അയക്കുകയും ചെയ്യും. ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ അവരോട് പറഞ്ഞു എനിക്ക് നിങ്ങളോട് സ്പിരിച്ച്വല്‍ അട്രാക്ഷന്‍ തോന്നുന്നു എന്നാണ്. അപ്പോള്‍ അവര്‍ പറഞ്ഞത്, നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. എന്നെ പോലൊരാള്‍ എന്ന് പറഞ്ഞ് നിര്‍ത്തിയെന്ന് സനല്‍ പറഞ്ഞു.

തന്റെ വിവാഹ ജീവിതത്തിലെ പ്രശ്നം ആരംഭിച്ചത് മഞ്ജു വാര്യരുമായുണ്ടായ പ്രശ്നങ്ങളല്ല. മഞ്ജു വാര്യരോട് നടത്തിയത് പ്രണയാഭ്യര്‍ത്ഥന എന്നൊന്നും പറയാന്‍ പറ്റില്ല. അത് ഞാന്‍ പറയുന്നത് കമ്പാനിയന്‍ഷിപ്പിനെ പറ്റി മാത്രമാണ്.

ആ സമയത്ത് ഞാനും എന്റെ വൈഫും ഒരു വീട്ടില്‍ രണ്ട് മുറികളില്‍ താമസിക്കുകയാണ്. ഞങ്ങള്‍ രണ്ട് തരത്തിലുള്ള മനുഷ്യരാണ്. അവരുടെ കാഴ്ചപ്പാട് വേറെയാണ്. എന്റെ കാഴ്ചപ്പാട് വേറെയാണ്. എനിക്ക് അവരുമായി ഒരു തരത്തിലും കമ്പാനിയന്‍ഷിപ്പുണ്ടായി വരുന്നില്ല. ഞാന്‍ പറയുന്നൊന്നും അതിന്റേതായ രീതിയില്‍ എടുക്കില്ല. ഞങ്ങള്‍ സൗഹൃദത്തോടെയാണ് പിരിഞ്ഞത്.

sanal kumar sasidaran about manju warrier relation

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES