Latest News

ക്ലൈമാക്‌സ് എന്ന ചിത്രത്തില്‍ സില്‍ക് സ്മിതയെ അവതരിപ്പിച്ച ഗ്ലാമര്‍ താരം; പ്രശസ്ത ബോളിവുഡ് നടിയും പാതി മലയാളിയുമായ സന ഖാന്‍ അഭിനയം നിര്‍ത്തി; ഇനി ജീവിതം സൃഷ്ടാവിന്റെ കല്‍പനകള്‍ പാലിച്ചെന്ന് താരം

Malayalilife
ക്ലൈമാക്‌സ് എന്ന ചിത്രത്തില്‍ സില്‍ക് സ്മിതയെ അവതരിപ്പിച്ച ഗ്ലാമര്‍ താരം; പ്രശസ്ത ബോളിവുഡ് നടിയും പാതി മലയാളിയുമായ സന ഖാന്‍ അഭിനയം നിര്‍ത്തി; ഇനി ജീവിതം സൃഷ്ടാവിന്റെ കല്‍പനകള്‍ പാലിച്ചെന്ന് താരം

ബോളിവുഡ് നടിയും മോഡലുമായ സന ഖാന്‍ അഭിനയവും മോഡലിങ്ങും നിര്‍ത്തുകയാണെന്ന് അറിയിച്ചതാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ച. ബോളിവുഡ് നടിയായ സന ഖാന്‍ തമിഴ്, തെലുങ്ക് മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ക്ലൈമാക്സ് എന്ന മലയാള ചിത്രത്തിലാണ് സന അഭിനയിച്ചിട്ടുള്ളത്. സില്‍ക് സ്മിതയുടെ കഥ പറഞ്ഞ സിനിമയാണ് ഇത്. ഹിന്ദി ടെലിവിഷന്‍ ഷോയായ ബിഗ്ബോസിലും സന പങ്കെടുത്തിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ജയ്ഹോയാണ് സനയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം. പാതി മലയാളി കൂടിയായ സനയുടെ സിനിമ വിനോദ മേഖലയില്‍ നിന്നുള്ള പിന്‍മാറ്റം മതപരമായ കാരണങ്ങള്‍ കൊണ്ടാണ്.

സിനിമ തനിക്ക് പണവും പ്രശസ്തിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ പണവും പ്രശസ്തിയും മാത്രമല്ല മനുഷ്യരെ സേവിക്കുകയും സൃഷ്ടാവിന്റെ പാത പിന്തുടരുകയുമാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞുവെന്നും സന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സന തന്റെ തീരുമാനം അറിയിച്ചത്.

''എന്റെ ജീവിതത്തിലെ ഒരു നിര്‍ണായകമായ വഴിത്തിരിവിലാണ് ഞാനിപ്പോള്‍. വര്‍ഷങ്ങളായി ഞാന്‍ സിനിമ രംഗത്തുണ്ട്. ഈ മേഖല എനിക്ക് പേരും പ്രശസ്തിയും പണവും നല്‍കി. അതിന് ഞാന്‍ ആരാധകരോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസമായി എനിക്കൊരു തിരിച്ചറിവുണ്ടായി. മനുഷ്യന്‍ ഭൂമിയിലേക്ക് വരുന്നതിന്റെ ലക്ഷ്യം പണത്തിനും പ്രശസ്തിയ്ക്കും പിന്നാലോ പോവുക മാത്രമാണോ?'' സന ചോദിക്കുന്നു.

സഹായവും വേണ്ടവരെ സേവിക്കുകയും ഉത്തരവാദിത്തമല്ലേ? ഏത് നിമിഷവും മരിക്കാമെന്ന് മനുഷ്യന്‍ ചിന്തിക്കേണ്ടതില്ലേ? നമ്മള്‍ ഇല്ലാതായാള്‍ എന്ത് സംഭവിക്കും? നാളുകളായി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തിരയുകയായിരുന്നു. പ്രത്യേകിച്ച് മരണത്തിന് ശേഷം എന്ത് സംഭവിക്കുമെന്നായിരുന്നു അന്വേഷിച്ചിരുന്നതെന്നും സന പറയുന്നു.

ഈ ചോദ്യങ്ങളുടെ ഉത്തരം മതത്തില്‍ തിരഞ്ഞപ്പോള്‍ മരണത്തിന് ശേഷമുള്ള ജീവിതത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഈ ലോകത്തെ ജീവിതമെന്ന് മനസിലായി. അതോടെ പണവും പ്രശസ്തിയും ലക്ഷ്യമാക്കാതെ സൃഷ്ടാവിന്റെ കല്‍പ്പനകള്‍ പാലിച്ച് ജീവിക്കുന്നതാകും നല്ലതെന്ന് തിരിച്ചറിഞ്ഞുവെന്നും സന പറഞ്ഞു. ഇന്ന് മുതല്‍, വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് എന്നെന്നേക്കുമായി വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ പാലിച്ച് ജീവിക്കാനും ഞാന്‍ തീരുമാനിച്ചുവെന്നും സന ഖാന്‍ വ്യക്തമാക്കി. ദരിദ്രരായ ജനങ്ങളെ സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും മരണശേഷം തനിക്ക് എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും സന ഖാന്‍ പറഞ്ഞു. ഇത്തരം ആലോചനകളാണ് അഭിനയം നിര്‍ത്തുന്നതിന് പിന്നിലുള്ളതെന്നും നടി കൂട്ടിച്ചേര്‍ത്തു.

sana khan quitting entertainment industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES