Latest News

തന്റെ പ്രണയം പരാജയപ്പെട്ടു !പ്രണയ പരാജയം തുറന്ന് പറഞ്ഞ് നടി സന ഖാന്‍

Malayalilife
തന്റെ പ്രണയം പരാജയപ്പെട്ടു !പ്രണയ പരാജയം തുറന്ന് പറഞ്ഞ് നടി സന ഖാന്‍

തന്റെ പ്രണയം പരാചയപ്പെട്ടു എന്ന് തുറന്ന് പറഞ്ഞ് നടി സന ഖാന്‍. നൃത്തസംവിധായകന്‍ മെല്‍വിന്‍ ലൂയീസുമായുള്ള പ്രണയമാണ് താരത്തിന് നഷ്ടമായത്  . അയാളില്‍ നിന്നും പ്രതീക്ഷിച്ചതല്ല തനിക്ക് ലഭിച്ചത് എന്നും മെല്‍വിന്‍ തന്നെ ചതിക്കുകയായിരുന്നെന്നും സന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി . 

'മെല്‍വിന്‍ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്നേഹിച്ചത്. പക്ഷേ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ വിഷാദരോഗം അലട്ടുകയാണ്. മറ്റ് സ്ത്രീകളുമായുള്ള അയാളുടെ ബന്ധത്തെക്കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. എന്നാല്‍ മെല്‍വിന്‍ എല്ലാം നിഷേധിച്ചതിനാല്‍ ഒന്നും വിശ്വസിച്ചില്ല. ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു. അയാള്‍ മറ്റൊരാളുമായി ഇപ്പോള്‍ പ്രണയത്തിലാണ്.' സന പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും . ഒരുവര്‍ഷത്തെ ആയുസ്സ് മാത്രമേ ഇരുവരുടെയും പ്രണയത്തിന് ഉണ്ടായിരുന്നുളളു . ഇരുവരും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ് . 

Read more topics: # sana khan,# fails her love
sana khan fails her love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES