കല്യാണം കഴിഞ്ഞാല്‍ പല നടിമാരും സിനിമയില്‍ നിന്ന് മറി നില്‍ക്കാറുണ്ട് എന്നാല്‍ ചുരുക്കം ചിലര്‍ സിനിമയില്‍ തന്നെ തുടരുകയും ചെയ്യും. കുടുംബ ജീവിതവുമായി പലരും വിദേശത്ത് കഴിയുന്നവരാണ്. അത്തരത്തില്‍ വിദേശത്ത് ഭര്‍ത്താവുമായി കഴിയുന്ന നടിയായിരുന്നു സംവൃതസുനില്‍. ഒരിടവേളയ്ക്ക് ശേഷം നടി സംവൃത സുനില്‍ തിരികെയെത്തുന്നു.ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃത തിരിച്ചെത്തുന്നത്.
സിനിമയില്‍ തിരിച്ച് വരുന്നു എന്ന വാര്‍ത്ത പുറത്ത് വന്നെങ്കിലും ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത് കഴിഞ്ഞ ദിവസമാണ്.സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്ന ആണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ബിജു മേനോന്റെ നായികാ വേഷത്തിലാണ് സംവൃത എത്തുന്നത്. നാട്ടിന്‍ പുറത്തുകാരിയായ ഒരു കഥാപാത്രത്തെയാണ് സംവൃത കൈകാര്യം ചെയ്യുന്നത്. ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക എന്നാണ് അറിയപ്രവര്‍ത്തകര്‍ പറയുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍, ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍,അനീഷ് എം തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.ഒരു വടക്കന്‍ സെല്‍ഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിക്കും വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഷെഹനാദ് ജലാല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന സംവ്യത നായികാ നായകന്‍ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായിട്ടാണ് തിരിച്ചുവരവില്‍ ആദ്യമെത്തിയിരുന്നത്. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചു.