Latest News

താനൊരു കൊങ്കിണി പെണ്‍കുട്ടി;  മലയാളി പയ്യനെ വിവാഹം കഴിച്ചതോടെയാണ് വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്; വര്‍ഗീയവാദിയെന്ന് വിളിക്കുന്നവര്‍ ഭീരുക്കള്‍; എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി, വേറെ ഒന്നും വേണ്ട; സൈബര്‍ ആക്രമണത്തില്‍ ചുട്ട മറുപടിയുമായി സംസ്‌കൃതി ഷേണായ് 

Malayalilife
താനൊരു കൊങ്കിണി പെണ്‍കുട്ടി;  മലയാളി പയ്യനെ വിവാഹം കഴിച്ചതോടെയാണ് വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്; വര്‍ഗീയവാദിയെന്ന് വിളിക്കുന്നവര്‍ ഭീരുക്കള്‍; എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി, വേറെ ഒന്നും വേണ്ട; സൈബര്‍ ആക്രമണത്തില്‍ ചുട്ട മറുപടിയുമായി സംസ്‌കൃതി ഷേണായ് 

വിഷുവിനോടനുബന്ധിച്ച് താന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി നടി സംസ്‌കൃതി ഷേണായ്. 'എന്റെ കണ്ണന് വെണ്ണ മതി വേറൊന്നും വേണ്ട' എന്ന കുറിപ്പോടെ ഇലയില്‍ വെണ്ണ കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു. വിഷുവിന് മന്തി വിളമ്പുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ഈ പോസ്റ്റ്. ഇതിന് പിന്നാലെ സംസ്‌കൃതിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്. 

തന്നെ വര്‍ഗീയവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുന്നവര്‍ക്ക് ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് സംസ്‌കൃതി മറുപടി നല്‍കിയത്. 'ഞാനൊരു കൊങ്കിണി പെണ്‍കുട്ടിയാണ്. വിവാഹം കഴിക്കുന്നത് വരെ വിഷുവിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മലയാളി പയ്യനെ വിവാഹം കഴിച്ചതോടെയാണ് വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ ആണെങ്കിലും എന്റെ വെജിറ്റേറിയന്‍ സംസ്‌കാരത്തെ അവര്‍ ബഹുമാനിക്കുന്നുണ്ട്. ആഘോഷ നാളുകളില്‍ അവര്‍ നോണ്‍ വെജ് ഉണ്ടാക്കാറില്ല'- സംസ്‌കൃതി വ്യക്തമാക്കി. 

തന്റെ വിശ്വാസവും സങ്കല്പവുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് സംസ്‌കൃതി പറയുന്നു. 'എന്റെ ഉണ്ണിക്കണ്ണന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ സങ്കല്‍പ്പമുണ്ട്. ആരേയും ലക്ഷ്യം വെച്ചല്ല അത് പങ്കുവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണ്. അതിന് ശേഷം മുഖമില്ലാത്ത പ്രൊഫൈലുകളില്‍ നിന്നും വന്ന് എന്നെ വര്‍ഗീയവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയാണ്. സോഷ്യല്‍ മീഡിയ നല്‍കുന്ന അജ്ഞാതത്വം മുതലെടുത്ത് അധിക്ഷേപം ചൊരിയുന്നവരാണ് യഥാര്‍ഥത്തില്‍ ഭീരുക്കള്‍. സ്വന്തം വികാരം പ്രകടിപ്പിക്കാന്‍ മറ്റുള്ളവരെ ആക്രമിക്കുന്ന മുഖംമൂടിക്കാര്‍ക്കാണ് ഭീകരവാദിയെന്ന പേര് ചേരുക'- താരം കുറിച്ചു. 

സൈബര്‍ ആക്രമണങ്ങളില്‍ താന്‍ തളരില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സംസ്‌കൃതി പറഞ്ഞു. 'ഈ ആക്രമണങ്ങള്‍ എന്നെ തളര്‍ത്തില്ല. എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി' എന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

samskruthy shenoy gives reply

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES