Latest News

ഒരുപാട് തവണ വിവാഹത്തിന്റെ അടുത്തെത്തിയതാണ്; എന്നാൽ അതൊന്നും തന്നെ നടന്നില്ല; അമ്പത്തിമൂന്നാം വയസിലും സൽമാൻ അവിവാഹിതനായി തുടരാനുള്ള ഭയം വെളിപ്പെടുത്തി കുടുംബ സുഹൃത്ത്

Malayalilife
ഒരുപാട് തവണ വിവാഹത്തിന്റെ അടുത്തെത്തിയതാണ്; എന്നാൽ അതൊന്നും തന്നെ നടന്നില്ല; അമ്പത്തിമൂന്നാം വയസിലും സൽമാൻ അവിവാഹിതനായി തുടരാനുള്ള ഭയം വെളിപ്പെടുത്തി കുടുംബ സുഹൃത്ത്

ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആരെന്ന ചോദ്യത്തിന് എപ്പോഴും ഒരും ഉത്തരമാണ് ഉള്ളത്. അത് എപ്പോഴും സൽമാൻ ഖാൻ തന്നെയാണ്. വിവാഹം കഴിക്കുന്നില്ലേ? എന്ന ചോദ്യം നടൻ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. പലപ്പോഴും വിവാഹത്തിന്റെ അടുത്തെത്തിയെങ്കിലും നടക്കാതെ പോകുന്നതും വാർത്തയാകാറുണ്ട്. നടിമാരുടെതടക്കം പലരുടെ പേരും സൽമാനൊപ്പം ചേർത്ത് വായിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ അമ്പത്തിമൂന്നാം വയസിലും നടൻ ബാച്ചിലറായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ കുടുംബവുമായ ബന്ധപ്പെട്ട വൃത്തങ്ങൾ.

'സൽമാൻ എന്നും കുടുംബത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന വ്യക്തിയാണ്. ഒരുപാട് തവണ അദ്ദേഹം വിവാഹത്തിന്റെ അടുത്തെത്തിയിരുന്നു. എന്നാൽ അതൊന്നും തന്നെ നടന്നില്ല. എന്തെന്നാൽ ഓരോ തവണയും അദ്ദേഹത്തിന് തന്റെ കുടുംബത്തോളം പ്രാധാന്യം മറ്റൊരു വ്യക്തിക്ക് നൽകാനായില്ല. പങ്കാളിക്ക് തന്റെ സ്നേഹം പൂർണമായും കൊടുക്കാനായില്ലെങ്കിൽ അത് നീതികേടാകുമെന്ന് സൽമാൻ കരുതുന്നു. അതാണ് ഇന്നും അദ്ദേഹം ബാച്ചിലർ ആയി തുടരാനുള്ള കാരണം.

സൽമാൻ വിവാഹം കഴിച്ചു കാണാൻ വീട്ടുകാർ ആഗ്രഹിച്ചിരുന്നു. എന്നാൽ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾ മാറ്റിവച്ച് തന്റെ കുടുംബത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനാണ്അദ്ദേഹം ആഗ്രഹിച്ചത്. കുടുംബമാണ് സൽമാന് എല്ലാം. സോമി അലിയുമായും സംഗീത ബിജ്‌ലാനിയുമായുമുണ്ടായിരുന്ന ബന്ധം വിവാഹം വരെ എത്തിയതാണ്. വിവാഹ ക്ഷണക്കത്തുകൾ പോലും അടിച്ചതാണ്.

2000ത്തിന്റെ തുടക്കത്തിൽ ഐശ്വര്യ റായിയുമായുള്ള പ്രണയം വിവാഹത്തിന്റെ വക്കിലെത്തിയതാണ്. കത്രീന കൈഫ് ആ കുടുംബത്തിലെ ആളാകേണ്ടതായിരുന്നു... തനിക്ക് തന്റെ വീട്ടുകാരോടുള്ള ഈ നിസ്വാർത്ഥമായ സ്നേഹം പങ്കാളിക്ക് മനസിലാക്കാൻ കഴിയുമോ എന്ന ആ ഭയമാണ് അദ്ദേഹത്തെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിച്ചത്.

Read more topics: # salman khan about marriage
salman khan about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES