ഷാജി മൂത്തേടന്‍ നിര്‍മിച്ച് വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാല ജനുവരി നാലിന് റിലീസ് ചെയ്യും. വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ ഗാനങ്ങള്‍ ഇതിനോടകം തരംഗമാകി കഴിഞ്ഞു.
നിരഞ്ജന്‍, മാനസ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സില്‍ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു. മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല നിശ്ചല ഛായാഹ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ടിനി ടോമാണ്. പ്രൊഡക്?ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.