ആവേശത്തിലെ അമ്പാന്‍ നായകനാകുന്നു; ജിത്തു മാധവന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നായികയായി അനശ്വരയും

Malayalilife
topbanner
ആവേശത്തിലെ അമ്പാന്‍ നായകനാകുന്നു; ജിത്തു മാധവന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നായികയായി അനശ്വരയും

ജിന്‍ ഗോപുവിനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനശ്വര രാജന്‍ നായിക. ഹഫദ് ഫാസില്‍ നായകനായി മികച്ച വിജയം നേടിയ ആവേശം സിനിമയില്‍ അമ്പാന്‍ എന്ന കഥാപാത്രമായി നിറഞ്ഞാടിയ സജിന്‍ ഗോപു ആദ്യമായാണ് നായകവേഷത്തില്‍ എത്തുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫഹദ് ഫാസില്‍ ആണ് . ജൂണ്‍ 10ന് ചിത്രീകരണം ആരംഭിക്കും.ആഷിഖ് അബു, ദിലീഷ് പോത്തന്‍, ജിതു മാധവന്‍ എന്നിവരുടെ ശിഷ്യനായി പ്രവര്‍ത്തിച്ച ശ്രീജിത്ത് നായര്‍ ആര്‍ ഡി. എക്‌സ് എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി തിളങ്ങിയിരുന്നു.ആവേശം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ആവേശത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച അമ്പാടി എന്ന വിളിപ്പേരുള്ള അമ്പാന്‍ പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടംപിടിച്ചത്.

സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ സജിന്‍ ഗോപു ചുരുളി, ജാന്‍ എ. മന്‍, രോമാഞ്ചം, നെയ്മര്‍, ചാവേര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആവേശം സിനിമയാണ് കരിയറില്‍ വഴിത്തിരിവാകുന്നത്. ഏറെ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ബേസില്‍ ജോസഫിനെ നായകനാക്കി കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് സജിന്‍ ഗോപു എത്തുന്നത്. ലിജോ മോള്‍ ആണ് നായിക.

sajin gopu with anaswara

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES