Latest News

ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബുവിന്റെ തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി; റിമ കല്ലിങ്കല്‍ നായികയാവുന്ന ചിത്രം ഒക്ടോബര്‍ 16-ന്

Malayalilife
 ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബുവിന്റെ തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി; റിമ കല്ലിങ്കല്‍ നായികയാവുന്ന ചിത്രം ഒക്ടോബര്‍ 16-ന്

പരമ്പരാഗത  ആചാരങ്ങള്‍ക്കപ്പുറം..സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി...നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക് ദേശീയ,അന്തര്‍ദേശീയ അവാര്‍ഡുകള്‍ക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ 'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ''തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി''ഒക്ടോബര്‍ പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു.

കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍ത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'തിയേറ്റര്‍'. അഞ്ജന ടാക്കീസിന്റെ  ബാനറില്‍ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിര്‍വ്വഹിക്കുന്നു.

സഹനിര്‍മ്മാണം-സന്തോഷ് കോട്ടായി.റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങള്‍

എഡിറ്റിങ്-അപ്പു എന്‍ ഭട്ടതിരി,മ്യൂസിക്-സയീദ് അബ്ബാസ്,സിങ്ക് സൗണ്ട്- ഹരികുമാര്‍ മാധവന്‍ നായര്‍,സൗണ്ട് മിക്‌സിംഗ് ജുബിന്‍ രാജ്,സൗണ്ട് ഡിസൈന്‍-സജിന്‍ ബാബു, ജുബിന്‍ രാജു,ആര്‍ട്ട്-സജി ജോസഫ്,കോസ്റ്റ്യുംസ്- ഗായത്രി കിഷോര്‍,ആക്ഷന്‍-അഷറഫ് ഗുരുക്കള്‍,വിഎഫ്എക്‌സ്-പ്രശാന്ത് കെ നായര്‍,പ്രോസ്‌തെറ്റിക് ആന്റ് മേക്കപ്പ്-സേതു ശിവാനന്ദന്‍-ആശ് അഷ്‌റഫ്,ലൈന്‍ പ്രൊഡ്യൂസര്‍-സുഭാഷ് ഉണ്ണി,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അജിത്ത് സാഗര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സംഗീത് രാജ്,ഡിസൈന്‍-പുഷ് 360,സ്റ്റില്‍സ്-ജിതേഷ് കടയ്ക്കല്‍,മാര്‍ക്കറ്റിംഗ് ആന്റ്
കമ്യൂണിക്കേഷന്‍-
ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍(സ്റ്റോറീസ് സോഷ്യല്‍)പി ആര്‍ ഒ- എ എസ് ദിനേശ്.

sajin babu new movie theatre

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES