ഏറെ നാള്‍ നീണ്ട പ്രിസന്ധികളും വിവാദങ്ങളും ഒക്കെ അവസാനിച്ച് മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ പോവുന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു.മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ തന്നെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന പെരോടെയാണ് മാമാങ്കം എത്തുക. സജീവ് പിള്ള തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ ആരംഭിച്ച സിനിമയായിരുന്നു മാമാങ്കം.എന്നാല്‍ നിര്‍മ്മാതാവുമായിട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് സജീവ് സംവിധാനത്തില്‍ നിന്നും മാറുകയായിരുന്നു. ഒടുവില്‍ എം പത്മകുമാറിന്റെ സംവിധാനത്തിലാണ് മാമാങ്കമൊരുങ്ങുന്നത്.സംവിധായകന്‍ സജീവ് പിള്ളയ്‌ക്കെതിരെ കടുത്തവിമര്‍ശവുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി രംഗത്തെത്തുകയും ഒടുവില്‍ സജീവ് പിള്ളയെ പുറത്താക്കുകയുമായിരുന്നു.
ഇപ്പോഴിതാ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ് സജീവ് പിള്ള. ആരംഭം മുതല്‍ തന്നെ ചിലപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമായത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു വ്യക്തിയുടെ ഇടപെടല്‍ ആയിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. 'സിനിമയുടെ പ്ളോട്ടു തന്നെ മാറ്റണമെന്ന് അയാള്‍ പറയുകയായിരുന്നു. അതൊന്നും ഒരിക്കലും എന്നെ സംബന്ധിച്ച് അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നില്ല'- സജീവ് പിള്ള പറയുന്നു.
ഞാന്‍ ഇത്രയും നാള്‍ കൊണ്ടു നടന്ന ഒന്നാണ് മാമാങ്കം. ആരെങ്കിലും പെട്ടെന്ന് വന്ന് ഇടപെട്ട് ഇതിനെ ചീത്തയാക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്റെയൊരു പടമാണ്. അതിനകത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എല്ലാ ഘട്ടങ്ങളിലും ഞാന്‍ തയ്യാറായിരുന്നു. ഈ സിനിമയുടെ നന്മയ്ക്കു വേണ്ടി എന്തുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നുവെന്നും സജീവ് പറയുന്നു.
മാത്രമല്ലവളരെ വലിയ കാസ്റ്റാണ് ചിത്രത്തിനായി ഉദ്ദേശിച്ചത്. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു നടിയെ കണ്ട് സംസാരിക്കുകയും അവര്‍ പാതി സമ്മതം മൂളുകയും ചെയ്തിരുന്നു. ഐശ്വര്യ റായി ആയിരുന്നു അത്. എല്ലാം ബഡ്ജറ്റിന്റെ പുറത്തും പരിമിതിക്കുമിടയില്‍ മാറുകയയിരുന്നു.എന്നാല്‍ പ്രശ്നങ്ങള്‍ ആരംഭിച്ചപ്പോള്‍ ഒരു അസോസിയേറ്റിനെ വയ്ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ മമ്മൂക്ക ഇടപെട്ടാണ് അത് തടഞ്ഞത്. പിന്നീട് മമ്മൂക്കയുടെ വീട്ടില്‍ വച്ച് വളരെ പ്രധനപ്പെട്ട ഒരു മീറ്റിങ് നടന്നിരുന്നു. അതില്‍ എടുത്ത തീരുമാനങ്ങളൊന്നും തന്നെ പാലിക്കപെട്ടില്ലെന്നും സജീവ് പറയുന്നു.
പ്രാചീന കാലത്ത് ഭാരപ്പുഴയുടെ തീരത്ത് 12 വര്‍ഷത്തില്‍ നടന്നുവന്നിരുന്ന അങ്കക്കലിയുടെ കഥയായിരന്നു മാമാങ്കം. ഒരു വടക്കന്‍ വീരഗാഥയ്ക്കു ശേഷം അങ്കച്ചേകവനായി മമ്മൂട്ടി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ചാവേറുകളുടെ നിണത്താല്‍ ചുവക്കുന്ന നിളയുടെ തീരത്തെ പോരാട്ടങ്ങളുടെ ചരിത്രമാണ് മാമാങ്കം. ചിത്രത്തില്‍ നായകനാകുന്ന മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുക. ഇതില്‍ സ്ത്രൈണഭാവമുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്നാണ് സൂചന.
വന്‍ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം കര്‍ണാടകയില്‍ പൂര്‍ത്തിയായി. ചിത്രത്തില്‍ സാമൂതിരിക്കെതിരേ പടനയിക്കുന്ന ചാവേര്‍സംഘത്തിലെ പോരാളിയായാണ് മമ്മൂട്ടി വേഷമിടുന്നത്. താരനിര്‍ണയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായതിനാല്‍ നീണ്ടുപോയ രണ്ടാംഘട്ട ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മാര്‍ച്ച് പകുതിയോടെയായിരിക്കുംഷൂട്ടിംഗില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.മാമാങ്കത്തിന് ആക്ഷനൊരുങ്ങുന്നത് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫറായ ശ്യാം കൗശല്‍ ആണ്. മാമാങ്കത്തില്‍ പ്രേക്ഷകരെ ഏറ്റവുമധികം ത്രസിപ്പിക്കുന്നത് സംഘട്ടന രംഗങ്ങളായിരിക്കുമെന്നാണ്സൂചന.