ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് നിങ്ങള്‍; നിങ്ങളെ എന്റെ ദേവനായി അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ട് ;ഷാഹിദിന് പിറന്നാള്‍ ആശംസകളുമായി റോഷന്‍ ആന്‍ഡ്രൂസ് 

Malayalilife
topbanner
 ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് നിങ്ങള്‍; നിങ്ങളെ എന്റെ ദേവനായി അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ട് ;ഷാഹിദിന് പിറന്നാള്‍ ആശംസകളുമായി റോഷന്‍ ആന്‍ഡ്രൂസ് 

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 'ദേവ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാഹിദ് കപൂറാണ് നായകനായെത്തുന്നത്. ഷാഹിദ് കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

'പ്രിയപ്പെട്ട സഹോദരന്‍ ഷാഹിദ് കപൂറിന് പിറന്നാള്‍ ആശംസകള്‍. എല്ലാ സംഭാഷണങ്ങള്‍ക്കും നന്ദി...ഒരുപാട് ചിരികള്‍... തമാശകള്‍... ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് താങ്കള്‍,നിങ്ങളെ എന്റെ ദേവയായി അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ട്! ഒരുപാട് സ്നേഹത്തോടെയും ബഹുമാനത്തോടെയും മികച്ച ഒരു വര്‍ഷം ആശംസിക്കുന്നു,' റോഷന്‍ ആന്‍ഡ്രൂസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പോസ്റ്റിനോടൊപ്പം റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ച ചിത്രങ്ങളും വൈറലാണ്.

ദേവ എന്ന് തന്നെയാണ് ഷാഹിദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആക്ഷന്‍ ഡ്രാമ ഴോണറിലാണ് ചത്രം ഒരുങ്ങുന്നത്. സീ സ്റ്റുഡിയോയുമായി  ചേര്‍ന്ന് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. അനിമല്‍ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ക്യാമറ. പൂജ ഹെഗ്ഡേ , പാവല്‍ ഗുലാത്തി, പര്‍വേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

 

 

 

rosshan andrrews wishes shahid kapoor

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES