സിനിമാ മേഖലകളിലും മറ്റു തൊഴിലിടങ്ങളിലും സംഭവിക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള മീ ടു തുറന്നുപറച്ചിലുകളുടെ കാലമാണ് ഇന്ന്. മലയാളത്തിലും മീ ടു സജീവമായി കഴിഞ്ഞു. ഇതാ നടിയും അവതാരകയുമായ റോസിന്‍ ജോളിയും മീ ടുവുമായി എത്തിയിരിക്കുന്നു. എന്നാല്‍ ഇത് രസകരമായൊരു ക്യാംപെയ്ന്‍ ആണ്.പണം കടം വാങ്ങിയിട്ട് തിരിച്ച് തരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടൂ ക്യാംപെയ്ന്‍ തുടക്കമിടുന്നതിനെ പറ്റിയാണ് റോസിന് ജോളി പറയുന്നത്.
'തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും...' റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു.