ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' ക്ക് ബുക്ക് മൈ ഷോയിലും ഓള്‍ ടൈം റെക്കോര്‍ഡ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില്‍പന ആണ് 'ലോക' സ്വന്തമാക്കിയത്. 4.52 മില്യണ്‍ ടിക്കറ്റുകള്‍ ആണ് ഈ ചിത്രത്തിന്റെതായി 18 ദിവസങ്ങള്‍ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ 'തുടരും' എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് മറികടന്നാണ് 'ലോക' ഈ നേട്ടം സ്വന്തമാക്കിയത്.
ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു ചിത്രം 250 കോടി ആഗോള കലക്ഷനിലേക്കാണ് കുതിക്കുന്നത്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് 'ലോക'. റിലീസ് ചെയ്ത് 19 ദിവസം കൊണ്ടാണ് ഈ നേട്ടം 'ലോക' സ്വന്തമാക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ ആണ് നേടുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
പാന്‍ ഇന്ത്യ തലത്തിലാണ് ചിത്രം വമ്പന്‍ വിജയം നേടുന്നത്. കേരളത്തിന് പുറത്തും വിജയം തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്‌സ് ഓഫീസ് കലക്ഷനുമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ഒരത്ഭുത ലോകമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ ചിത്രം വമ്പന്‍ റിലീസായി എത്തിച്ചത് വേഫെറര്‍ ഫിലിംസ് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്
വിനായക് ശശികുമാറിന് നന്ദി പറഞ്ഞ് 'ലോക' ടീം
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ ഓരോന്നായി കടപുഴക്കി പ്രദര്‍ശനം തുടരുകയാണ്. 250 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ തലത്തില്‍ തരംഗമായ ചിത്രത്തിന്റെ ടൈറ്റില്‍ നിര്‍ദേശിച്ചതിന് പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാറിന് നന്ദി പറയുകയാണ് 'ലോക' ടീം. ചിത്രത്തിന്റെ കഥയോടും, ഈ സിനിമാറ്റിക് യൂണിവേഴ്‌സിനോടും ഏറ്റവും കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതും, ഈ യൂണിവേഴ്‌സിന്റെ സ്പിരിറ്റ് പ്രേക്ഷകരുടെ മനസ്സിലേക്കെത്തിക്കുന്നതുമായ മനോഹരമായ ഒരു പേരാണ് 'ലോക' എന്നും ആ പേര് ഈ സിനിമാറ്റിക് യൂണിവേഴ്‌സിനായി നിര്‍ദേശിച്ച വിനായക് ശശികുമാറിന് നന്ദി അറിയിക്കുന്നുവെന്നും 'ലോക' ടീം അറിയിച്ചു.
5 ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'. ചിത്രത്തിന്റെ ടൈറ്റില്‍ നിര്‍ദേശിച്ചത് കൂടാതെ ചിത്രത്തിലെ 'ശോക മൂകം' എന്ന ഹിറ്റ് ഗാനത്തിന് വരികള്‍ രചിച്ചതും വിനായക് ശശികുമാര്‍ ആണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും സൂപ്പര്‍ ഹിറ്റാണ്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. ഈ ഫാന്റസി യൂണിവേഴ്‌സിന്റെ അടുത്ത ഭാഗങ്ങളില്‍ അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രങ്ങളെയും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തി. 'മൂത്തോന്‍' ആയി മമ്മൂട്ടി, 'ഒടിയന്‍' ആയി ദുല്‍ഖര്‍ സല്‍മാന്‍, 'ചാത്തന്‍' ആയി ടോവിനോ തോമസ് എന്നിവര്‍ ഈ യൂണിവേഴ്‌സിന്റെ വരും ചിത്രങ്ങളിലെത്തും. ദുല്‍ഖര്‍, ടോവിനോ എന്നിവരുടെ അതിഥി വേഷങ്ങളും 'ലോക'യുടെ ഹൈലൈറ്റുകളില്‍ ഒന്നാണ്.
ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം ഗംഭീര റിലീസായി എത്തിച്ചത്. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലും വമ്പന്‍ തരംഗം സൃഷ്ടിച്ചാണ് ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ മുന്നേറുന്നത്.