Latest News

മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവി ഹാഫ്; ജയ്‌സാല്‍മീര്‍ ഷെഡ്യൂള്‍ പായ്ക്കപ്പ്

Malayalilife
 മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവി ഹാഫ്; ജയ്‌സാല്‍മീര്‍ ഷെഡ്യൂള്‍ പായ്ക്കപ്പ്

മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവിയുംവലിയ മുതല്‍മുടക്കില്‍ ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്നതുമായ  ഹാഫ് എന്നചിത്രത്തിന്റെ രാജസ്ഥാനിലെ  ജയ്‌സാല്‍മീര്‍ ഷെഡ്യൂള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരിക്കുന്നു
മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിന്റെ  സംവിധായകനായ സംജാദാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസിന്റെ ബാനറില്‍  ആന്‍ സജീവ്, സജീവ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നൂറ്റിഇരുപതു ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളാണ് ജയ്‌സാല്‍മീറില്‍ പൂര്‍ത്തിയായത്.ഏപ്രില്‍ അവസാനവാരത്തില്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇന്ത്യാ-പാക് സംഘര്‍ഷം മൂര്‍ച്ചിക്കുന്നത്. സംഘര്‍ഷത്തിന്റെ പ്രതിഫലനങ്ങള്‍ ചിത്രീകരണത്തിനു ബുദ്ധിമുട്ടായതോടെ ചിത്രം ഷെഡ്യൂള്‍ ചെയ്യേണ്ട സാഹചര്യമുണ്ടായി.

പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായതോടെ വീണ്ടും ചിത്രീകരണമാരംഭിക്കുകയും സുഗമമായിത്തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് സംവിധായകന്‍ സജാദ് വ്യക്തമാക്കി.
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ സെപ്റ്റംബര്‍ പതിനെട്ടിന് കുട്ടിക്കാനം വണ്ടിപ്പെരിയാര്‍ ഭാഗങ്ങളിലായി ആരംഭിക്കും.രണ്ടാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഷെഡ്യൂള്‍.അതോടെ ഇന്‍ഡ്യയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാകും. പിന്നീടുള്ള ചിത്രീകരണം വിദേശങ്ങളിലാണ്.

ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണം 
റഷ്യയിലും പാരീസ്സിലുമായിട്ടാണ് പൂര്‍ത്തിയാകുക.ചിത്രീകരണത്തിനു് സഹായകരമാകുന്ന സമ്മര്‍ സീസണായ ഡിസംബര്‍ - ജനുവരി മാസങ്ങളിലായിട്ടാണ് വിദേശങ്ങളിലെ ചിത്രീകരണം. പൂര്‍ത്തിയാകുക .
 മൈക്ക്,ഗോളം, ഖല്‍ബ് യു.കെ. ഓക്കെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തില്‍  ഐശ്വര്യ ( ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി യു.കെ. ഓക്കെ. ഫെയിം) നായികയാകുന്നു.
സുധീഷ്, മണികണ്ഠന്‍,( ബോയ്‌സ് ഫെയിം) ശ്രീകാന്ത് മുരളി എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള മറ്റഭിനേതാക്കള്‍.
ബോളിവുഡ് താരം റോക്കി മഹാജന്‍ അടക്കം തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാക്കി മാറ്റുന്നു.
അരങ്ങിലും അണിയറയിലും മികച്ച പ്രതിഭകളുടെ സാന്നിദ്ധ്യമുള്ള ഈ ചിത്രത്തിന്റെ  ആക്ഷന്‍ കോറിയോഗ്രാഫര്‍ പ്രശസ്തനായ ,ഇന്‍ഡോനേഷ്യക്കാരന്‍ വെരിട്രി യൂലിസ്മാന്‍ ആണ്.
റെയ്ഡ്2 ദിനൈറ്റ് കംസ് ഫോര്‍ അസ്(, the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങള്‍ക്ക് ആക്ഷന്‍ നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് പെരിട്രി,
ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ ചിത്രം കൂടിയായിരിക്കും.
സംവിധായകന്‍ സംജാദും പ്രവീണ്‍ വിശ്വനാഥുമാണ്  തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - മിഥുന്‍ മുകുന്ദ്.
ഛായാഗ്രഹണം- അപ്പു പ്രഭാകര്‍.
എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്'
കലാസംവിധാനം- മോഹന്‍ദാസ്.
കോസ്റ്റ്യും ഡിസൈന്‍-,ധന്യ ബാലകൃഷ്ണന്‍
മേക്കപ്പ്-നരസിംഹ സ്വാമി .
സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രാജേഷ് കുമാര്‍.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ജിബിന്‍ ജോയ്.
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -സജയന്‍ഉദിയന്‍കുളങ്ങര, സുജിത്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അബിന്‍എടക്കാട്/
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിനു മുരളി

വാഴൂര്‍ ജോസ്.
 

Read more topics: #  ഹാഫ്
half malayalam vampire action movie pack up

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES