Latest News

നടി റോമയെ ഇപ്പോള്‍ കണ്ടോ? കരിയര്‍ തകര്‍ച്ചയില്‍ നിന്നും ഗംഭീര തിരിച്ചുവരവിന് താരം.!

Malayalilife
നടി റോമയെ ഇപ്പോള്‍ കണ്ടോ? കരിയര്‍ തകര്‍ച്ചയില്‍ നിന്നും ഗംഭീര തിരിച്ചുവരവിന് താരം.!

 

 

 

മലയാളിയല്ലെങ്കിലും ഏറെ മലയാള ചിത്രങ്ങളില്‍ നായികയായും സഹനായികയുമായിട്ടെല്ലാം തിളങ്ങിയ താരമാണ് റോമ. ബോള്‍ഡ് ആന്‍ഡ് ബ്യുട്ടിഫുള്‍ സ്‌കൂള്‍ കോളേജ് കഥാപാത്രങ്ങളാണ് മിക്ക ചിത്രങ്ങളിലും താരം അവതരിപ്പിച്ചത്. എന്നാല്‍ ഇടയ്ക്ക് വച്ച് താരം ഫീല്‍ഡ് ഔട്ടായി. പിന്നെ താരത്തെകുറിച്ച് ആരും അധികം കേട്ടിരുന്നില്ല. ഇപ്പോള്‍ ഗംഭീര തിരിച്ച് വരവിനൊരുങ്ങുന്ന റോമയുടെ പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ടുബുക്കിലൂടെയാണ് പഞ്ചാബിലെ സിന്ധി കുടുംബത്തിലെ അംഗമായ റോമ മലയാളത്തിലേക്ക് എത്തിയത്. കൗമാരപ്രണയവും പ്രശ്‌നങ്ങളും കൈകാര്യം ചെയ്ത ചിത്രത്തില്‍ മൂന്നുനായികമാരില്‍ ഒരാളായിരുന്നു റോമ. നടി പാര്‍വ്വതി തിരുവോത്തും മരിയ റോയിയും ഈ ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് എത്തിയത്. എന്നാല്‍ പാര്‍വതിയുടെ ആദ്യ ചിത്രം അതേവര്‍ഷം തന്നെ ഇറങ്ങിയ ഔട്ട് ഓഫ് സിലബസ് ആയിരുന്നു.

പക്ഷേ മൂന്നു നായികമാരില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് പക്ഷെ റോമാ എന്ന നടിക്കായിരുന്നു. 2006ല്‍ സിനിമയിലേക്ക് എത്തിയെങ്കിലും പാര്‍വ്വതി ശ്രദ്ധിക്കപ്പെടാന്‍ 2014ല്‍ ഇറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സ് വരെ കാത്തിരിക്കേണ്ടിവന്നു. പക്ഷേ റോമയ്ാക്കാകട്ടെ കൈനിറയെ അവസരങ്ങളായിരുന്നു. ദിലീപ്, പൃഥിരാജ്, ജയസൂര്യ, കു്ഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, തുടങ്ങി നിരവധിപേര്‍ക്കൊപ്പം താരം അഭിനയിച്ചു. കോട്ടയം അച്ചായത്തിയുടെ റോളുകളാണ് താരത്തെ തേടി ഏറെ എത്തിയത്. പിന്നീട് റോമയുടെ കരിയറിന് വലിയ തകര്‍ച്ചയാണ് സംഭവിച്ചത്. ഒരു ചിത്രത്തില്‍ ഐറ്റം ഡാന്‌സര്‍ ആയി പോലും നടിക്ക് എത്തേണ്ടി വന്നു. കുടിച്ച് കൂത്താടുന്ന എന്ന രീതിയില്‍ ചില ചിത്രങ്ങളും റോമയുടേതായി പുറത്തുവന്നു. എന്നാല്‍ 2017ന് ശേഷം താരത്തെ അധികം ആരും കണ്ടില്ല.ഇതിനിടെ നടി സിനിമ ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വന്നു.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം റോമ മലയാളത്തില്‍ തിരിച്ചുവരികയാണ്. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ തിരിച്ചെത്തുന്നത്. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ അക്ഷയ്‌യുടെ സഹോദരിയായിട്ടാണ് റോമ എത്തുന്നത്.സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇവിടുന്നുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. നേരത്തെ അത്യാവശ്യം തടിയുണ്ടായിരുന്ന നടി വണ്ണം കുറച്ചതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അപ്പോള്‍ തന്നെ സിനിമയിലേക്ക് തിരികേ എത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായാണ് സിനിമ എത്തുക.

 

Read more topics: # roma came back movie,# malayalam
roma came back movie malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES