ബിഗ്ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകവേഷത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ചിത്രത്തിന്റെ അനൗണ്‍മെന്റ് പോസ്റ്റര്‍ പങ്ക വച്ചത് മോഹന്‍ലാല്‍ ആണ്.റോബിന്‍ നായക വേഷത്തിലെത്തുന്ന ചിത്രം എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് നിര്‍മിക്കുന്നത്.
പ്രൊഡക്ഷന്‍ നമ്പര്‍- 14 റോബിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെറിലീസ് ചെയ്തപോസ്റ്റര്‍ പങ്ക് വച്ച് സന്തോഷ് ടി കുരുവിള കുറിച്ചതിങ്ങനെയാണ്.ഡോ. റോബിന്‍ രാധാകൃഷ്ണന്‍ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാന്‍ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവര്‍ ഉയര്‍ന്ന് വരിക തന്നെ ചെയ്യും.
ന്യൂജെന്‍ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിയ്ക്കും. തീര്‍ച്ചയായും പുതു തലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുന്‍പോട്ട് പോകാനാവൂ.'..
ബിഗ്ബോസില്‍ നിന്ന് പുറത്തിറങ്ങിയ റോബിന്‍ സൃഷ്ടിച്ച ആരാധക തരംഗം അവസാനിക്കും മുന്നേയാണ് നായക വേഷം തേടിയെത്തിയത്.തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറാണ് റോബിന്‍. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന്‍ ഡോ. മച്ചാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാര്‍ത്ഥിയായിരിക്കെ, നല്‍കപ്പെട്ട ഒരു ടാസ്‌ക്കിനിടയില്‍ എതിര്‍വശത്തുണ്ടായിരുന്ന കണ്ടസ്റ്റന്റിനെ ബലം പ്രയോഗിച്ച് തള്ളി എന്ന കാരണത്താലാണ് പരിപാടിയില്‍ നിന്ന് പുറത്തായത്.
'ഡാ തടിയാ', 'മഹേഷിന്റെ പ്രതികാരം', 'മായാനദി', 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' എന്നീ ജനപ്രിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് സന്തോഷ് ടി കുരുവിള. മൂണ്‍ ഷോട്ട് എന്റര്‍ടൈന്മെന്റ്‌സ്, ഓ പി എം സിനിമാസ്, എസ് ടി കെ ഫ്രെയിംസ് എന്നീ ബാനറുകളിലായി ഇതിനോടകം പതിമൂന്ന് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പതിനാലാമത്തെ ചിത്രമായിരിക്കും ഇത്. 'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ സിനിമയാണ് റിലീസിനൊരുങ്ങി നില്‍ക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം.