'ആ വാര്‍ത്ത അറിഞ്ഞയുടനെ സോഷ്യല്‍ മീഡിയ ടീമിനോട് അഭിനന്ദന സന്ദേശമയക്കാന്‍ പറഞ്ഞു'; മോഹന്‍ലാലിനെ കാണുമ്പോള്‍ സ്വന്തം നാട്ടുകാരനെ കാണുന്ന ഫീലാണെന്ന് ഋഷഭ് ഷെട്ടി

Malayalilife
 'ആ വാര്‍ത്ത അറിഞ്ഞയുടനെ സോഷ്യല്‍ മീഡിയ ടീമിനോട് അഭിനന്ദന സന്ദേശമയക്കാന്‍ പറഞ്ഞു'; മോഹന്‍ലാലിനെ കാണുമ്പോള്‍ സ്വന്തം നാട്ടുകാരനെ കാണുന്ന ഫീലാണെന്ന് ഋഷഭ് ഷെട്ടി

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനോട് തനിക്കുള്ള വ്യക്തിപരമായ സ്‌നേഹബന്ധത്തെയും ആരാധനയെയും കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കൊച്ചിയില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിനെ കാണുമ്പോള്‍ സ്വന്തം നാട്ടുകാരനെ കാണുന്ന ഒരു ഫീലാണ് തനിക്കുണ്ടാകുന്നതെന്നും, ഒരു ബന്ധുവിനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. 

കന്നഡ സിനിമാ രംഗത്ത് തന്റെ ഇഷ്ടനടന്‍ ഡോ. രാജ്കുമാര്‍ ആണെങ്കിലും, മലയാളത്തില്‍ മോഹന്‍ലാലിനോട് ഒരു പ്രത്യേക വൈകാരിക അടുപ്പം തോന്നുന്നുണ്ടെന്ന് താരം പറഞ്ഞു. മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ഈ വാര്‍ത്ത അറിഞ്ഞയുടന്‍തന്നെ തന്റെ സോഷ്യല്‍ മീഡിയ ടീമിനോട് അഭിനന്ദന സന്ദേശം പങ്കുവെക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് കൊല്ലൂര്‍ മൂകാംബികയില്‍ വെച്ച് മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന 'കാന്താര ചാപ്റ്റര്‍ 1' ഒക്ടോബര്‍ 2-ന് റിലീസിനെത്തുകയാണ്. 

2022-ല്‍ പുറത്തിറങ്ങിയ 'കാന്താര'യുടെ പ്രീക്വല്‍ ആയാണ് ഈ ചിത്രമെത്തുന്നത്. രാജ്യത്തുടനീലം 7,000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്.
 

Read more topics: # ഋഷഭ് ഷെട്ടി
rishabh shetty about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES